Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാഹനം കടയിലേക്ക് ഇടിച്ചു കയറി; അൽ ഖർജിൽ യു പി സ്വദേശിക്ക് ദാരുണാന്ത്യം.


റിയാദ് : സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ൽ ഉള്ള പ്ലംബിംഗ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായയും കുടിച്ചു നിൽക്കുകയായിരുന്ന യു പി സ്വദേശി മൻസൂർ അൻസാരിയുടെ (29) നേർക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണ്ണമായും തകർന്നു. കടയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളും അത്ഭുതകരമായാണ് രക്ഷപെട്ടത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിൻ്റെ സത്വര നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിൻ്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയായിരുന്നു.

കഴിഞ്ഞ 9 വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്തു വരികയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിൻ്റെ മരണത്തെ തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയ് മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയ മായിരുന്നു മൻസൂർ. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.


Read Previous

ഇന്ത്യൻ എംബസി വീണ്ടും ഉത്തരകൊറിയയിൽ പ്രവർത്തനം ആരംഭിച്ചു

Read Next

എംടി വാസുദേവൻ നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല, പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ 11 മണിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »