Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ഇസ്‌തിഹാർ യൂണിറ്റ്; അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു.


റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റായി രൂപീകരിക്കുന്ന ഇസ്‌തിഹാർ യൂണിറ്റിന്റെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു. റോധ സ്വാദ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ രൂപീകരണ യോഗത്തിൽ ഉമ്മുൽ ഹമാം ഏരിയാ പ്രസിഡൻ്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കേളിയെ കുറിച്ചും കേളിപ്രവർത്തനങ്ങളുടെ ഘടനയെകുറിച്ചും വിശദീകരിച്ചു. ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ചന്ദ്രചൂഡൻ അഡ്‌ഹോക്ക് കമ്മറ്റി പാനൽ അവതരിപ്പിച്ചു.

കൺവീനറായി ഷാജി തൊടിയിൽ ചെയർ മാനായി പ്രേം കുമാർ എന്നിവരെ തിരഞ്ഞെടുത്തു. കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വൈസ് പ്രസിഡൻ്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ, ബിജി തോമസ്, ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ജയരാജ്,ഏരിയ വൈസ് പ്രസിഡണ്ട് അബ്ദുസലാം എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി നൗഫൽ സിദ്ദീഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി കൺവീനർ ഷാജി തൊടിയിൽ നന്ദി പറഞ്ഞു.


Read Previous

മൻമോഹൻ സിങിനോടുള്ള ആദരവ്: പുതുവർഷത്തിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

Read Next

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »