Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചനം


മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി  അനുശോചനം രേഖപ്പെടുത്തി. റിയാദ് :മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ഭരണഘടനയോട് കൂറും  ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയു ടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്തിലും  പ്രധാനമന്ത്രിയായിരിക്കെ ഡോ. മൻമോഹൻ സിംഗ് മികവ് പുലർത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ  സുപ്രധാന നിയമനിർമാണങ്ങള്‍  നടപ്പാക്കിയത്

ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ്. റിസർവ് ബാങ്ക് ഗവർണറും, 1991 മുതൽ 2024 വരെ 6 തവണ രാജ്യ സഭാ അംഗവുമായിരുന്ന അദ്ദേഹം ചുരുങ്ങിയ സമയമാണെങ്കിലും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത വേളയിൽ രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചു.

 ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി  പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്‌. ആഗോളവൽക്കരണണത്തിനും ഉദാരവൽക്കരണത്തിനും വാതിൽ തുറന്നു കൊടുത്ത അദ്ദേഹത്തിൻ്റെ  കാലഘട്ടത്തിൽ ഇടതു പക്ഷ എതിർപ്പുകളെ ജനാതിപത്യ മര്യാദയിൽ പ്രതികരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മൻമോഹൻ സിംങിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും  ദു:ഖത്തിൽ പങ്കു ചേരുന്നതായും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു


Read Previous

കേളി ഇസ്‌തിഹാർ യൂണിറ്റ്; അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു.

Read Next

ഒഐസിസി സംഘടനാ സംവിധാനം ശക്തമാക്കും: കെപിസിസി സെക്രട്ടറിമാരായ അഡ്വ പഴകുളം മധുവും അഡ്വ പിഎ സലിമും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »