Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയമം എല്ലാവർക്കും ഒരുപോലെ’, അല്ലു അർജുന്റെ കേസിൽ പൊലീസിനെ പിന്തുണച്ച് പവൻ കല്യാൺ


ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റും ജാമ്യവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പവന്‍ കല്യാണ്‍ പ്രതികരിച്ചു.

പൊലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെ യാണെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. അതേസമയം, അല്ലു അര്‍ജുന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. പുഷ്പ-രണ്ട് റിലീസ് ദിന പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിക്കാനി ടയായ കേസില്‍ വിധി പറയല്‍ ജനുവരി മൂന്നിലേക്ക് മാറ്റി. എതിര്‍ ഹര്‍ജി നല്‍കിയ പൊലീസിന്റെ വാദം കേട്ട ശേഷമാണ് തീരുമാനം.

കേസില്‍ 11ാം പ്രതിയാണ് അല്ലു അര്‍ജുന്‍. ഡിസംബര്‍ നാലിന് ആദ്യദിന ഷോയ്ക്കിടെ തിയേറ്ററിലെ ത്തിയ നടനെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ട് 35കാരി മരിക്കുകയും മകന് പരിക്കേല്‍ ക്കുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍, നടനും സുരക്ഷാ സംഘത്തിനും തിയേറ്റര്‍ ഉടമകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.


Read Previous

കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി; ഉമ തോമസിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി

Read Next

എം.ടിക്ക് വിട ചൊല്ലി ചില്ല റിയാദ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »