Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രിയങ്ക ഗാന്ധിയുടെ കവിൾ പോലെയുള്ള റോഡുകൾ’; സ്ത്രീ വിരുദ്ധ പരാമർശവുമായി രമേശ് ബിധുരി, വിവാദം


ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി നേതാവ് രമേശ് ബിധുരി നടത്തിയ പരാമർശം വിവാദമാവുന്നു. ലൈംഗിക ചുവയുള്ള പരാമർശത്തിന് പിന്നാലെ ബിധുരിക്കെതിരെ വിമർശനം കടുക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ തന്റെ നിയമസഭാ മണ്ഡല ത്തിലെ റോഡുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ കവിൾത്തടങ്ങൾ പോലെ മിനുസമാർന്നതാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൽഹിയിലെ കൽക്കാജിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് ബിധുരിയുടെ പ്രസ്‌താവനയ്ക്ക് എതിരെ കോൺഗ്രസ് ആഞ്ഞടിച്ചു. ഈ പരാമർശം കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ബിജെപിയുടെ സ്ത്രീ വിരുദ്ധ മനോഭാവ ത്തിന്റെ തെളിവാണ് ഇതെന്നായിരുന്നു അവർ ആരോപിച്ചത്. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി നേതാവിന്റെ പരാമർശം.

ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്ന് ലാലു യാദവ് ഒരിക്കൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ആ വാഗ്‌ദാനം പാലിക്കുന്നതിൽ അദ്ദേഹം പരാജയ പ്പെട്ടു. എങ്കിലും, ഓഖ്‌ലയിലെയും സംഗം വിഹാറിലെയും റോഡുകൾ ഞങ്ങൾ മാറ്റിമറിച്ചതുപോലെ, കൽക്കാജിയിലെ എല്ലാ റോഡുകളും പ്രിയങ്കാ ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കു മെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു’ എന്നായിരുന്നു രമേശ് ബിധുരി പറഞ്ഞത്.

രമേശ് ബിധുരിയുടെ പരാമർശം ലജ്ജാകരമാണെന്നും സ്ത്രീകളോടുള്ള വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചൂണ്ടിക്കാട്ടി. പാർലമെന്റിൽ തന്റെ സഹ എംപിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു ശിക്ഷയും നേരിടാത്ത ഒരാളിൽ നിന്ന് മറ്റെന്താണ് നാം പ്രതീക്ഷിക്കേണ്ടതെന്നും സുപ്രിയ ചോദിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. ബിധുരിയുടെ വാക്കുകൾ ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് എന്നായിരുന്നു ഖേര അഭിപ്രായപ്പെട്ടത്. പല ബിജെപി നേതാക്കളിലും ഇതേ നിലപാട് തന്നെ നമുക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.


Read Previous

പത്രസ്ഥാപനത്തിന്‍റെ ഉടമസ്ഥനായ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ മുട്ടിലിഴയുന്നു; കാർട്ടൂൺ പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് പുലിറ്റ്സർ ജേതാവായ കാർട്ടൂണിസ്റ്റ് വാഷിങ്ടൺ പോസ്റ്റിൽ നിന്ന് രാജി വച്ചു

Read Next

ആംആദ്മി സർക്കാർ ഡൽഹിയിലെ ജനങ്ങളുടെ 10 വർഷം പാഴാക്കി’; കടന്നാക്രമിച്ച് മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »