ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഡൽഹി: ആം ആദ്മിയേയും അരവിന്ദ് കെജ്രിവാളിനേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മി സർക്കാർ ഡൽഹിയിലെ ജനങ്ങളുടെ 10 വർഷം നശിപ്പിച്ചെന്ന് മോദി കുറ്റപ്പെടുത്തി. എ എ പി സർക്കാർ ഡൽഹിയിലെ ഓരോ കാലവസ്ഥയും അടിയന്തരാവസ്ഥയാക്കി മാറ്റിയെന്നും മോദി വിമർശിച്ചു. ഡൽഹിയിലെ റോഹിണിയിൽ ബി ജെ പി റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ഭാരത് മണ്ഡപം, യശോഭൂമി, കർത്തവ്യ പഥ് എന്നിവയിലെല്ലാം ഡൽഹിയിലെ മുഴുവൻ ജനങ്ങളും അഭിമാനിക്കുന്നുണ്ട്. എന്നാൽ എഎപി ആപ്ദ (ദുരന്തം)യായി മാറി. ഇവിടുത്തെ ജനങ്ങളുടെ 10 വർഷമാണ് അവർ പാഴാക്കിയത്. ഡൽഹിയിലെ പല മേഖലകളിലേക്കും വരാൻ ക്യാബുകളും ടാക്സികളും തയ്യാറാകാറില്ല. ട്രാഫിക് ബ്ലോക്ക് കാരണമാണത്. ഇന്ന് ശീഷ് മഹലിന്റെ ചെലവ് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു പത്രറിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കൊവിഡിൽ ജനങ്ങൾ വലയുമ്പോൾ ശീഷ് മഹൽ കെട്ടുന്ന തിരക്കിലായിരുന്നു ആം ആദ്മി സർക്കാർ’, മോദി വിമർശിച്ചു.
വെള്ളക്കെട്ട്, കുടിവെള്ളത്തിന്റെ അപര്യാപ്ത, മലിനീകരണം എന്നിവയെല്ലാം കൊണ്ട് ഡൽഹി സർക്കാർ ഓരോ കാലവസ്ഥയും അടിയന്തരാവസ്ഥയാക്കി മാറ്റി. ഡൽഹിയുടെ വികസനം സംബന്ധിച്ച് ആം ആദ്മിക്ക് യാതൊരു വിഷനും ഉണ്ടായിരുന്നില്ല. ഡൽഹിയിലെ ഓരോ വികസനങ്ങളും കേന്ദ്ര സർക്കാരാണ് നടപ്പാക്കിയത്. ഇന്നിപ്പോൾ മെട്രോ ഡൽഹിയിലെ ഓരോ കോണിലും എത്തി. ബി ജെ പിയാണ് അത് ചെയ്തത്. ഇന്ന് ഉദ്ഘാടനം ചെയ്ത നമോ ട്രെയിൻ സർവ്വീസ്, ഹൈവേകൾ, ഫ്ലൈ ഓവർ എല്ലാം കേന്ദ്രസർക്കാരാണ് ചെയ്തത്.
ഡൽഹിയുടെ മനോഹരമായ ഭാവിക്കായി ഞങ്ങൾക്ക് ഒരു അവസരം നൽകാൻ ഇവിടുത്തെ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. ബി ജെ പിക്ക് മാത്രമേ ഡൽഹിയെ വികസിപ്പിക്കാൻ സാധിക്കുകയുള്ളൂ’, മോദി പറഞ്ഞു. അതേസമയം ബി ജെ പിക്ക് മറുപടിയുമായി ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ആം ആദ്മി സഹകരിച്ചതിനാലാണ് ബി ജെ പിക്ക് ഇവിടെ പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതെന്ന് കെജ്രിവാൾ പറഞ്ഞു.
ഞങ്ങളുടെ നിരവധി നേതാക്കളെ കള്ളക്കേസിൽ കുടുക്കി ബി ജെ പി ജയിലിലാക്കി. എന്നാൽ അതിന്റെ പ്രതികാരം ഞങ്ങൾ കാണിച്ചില്ല. ജനങ്ങളുടെ നൻമയാണ് ആം ആദ്മിയുടെ ലക്ഷ്യം. അതിനാൽ ബി ജെ പിയുടെ എല്ലാ പരിപാടികളോടും ഞങ്ങൾ സഹകരിച്ചു’, കെജ്രിവാൾ പറഞ്ഞു.
