Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാടൻ ചുരമിറങ്ങിയ പണിയ നൃത്തത്തിന് അനന്തപുരിയിൽ തികഞ്ഞ കയ്യടി; ഗോത്ര നൃത്തം നെഞ്ചിലേറ്റി ആസ്വാദകർ


തിരുവനന്തപുരം: വയനാട്ടിലെ ഗോത്ര വർ​ഗക്കാരുടെ തനത് കലാരൂപമായ പണിയ നൃത്തം ചുരമിറങ്ങി തിരുവന്തപുരത്തെത്തി. വട്ടക്കളി, കമ്പളക്കളി എന്ന പേരിലും ഇതു അറിയപ്പെടുന്നു. പണിയ ഗോത്ര വർ​ഗ കലാരൂപമായ പണിയ നൃത്തം ആദ്യമായാണ് സ്‌കൂൾ കലോത്സവത്തില്‍ മത്സര ഇനമാവുന്നത്. അധികമാരും കണ്ടിട്ടില്ലാത്ത പണിയ നൃത്തം സദസിലുള്ളവർ സൂക്ഷ്‌മതയോടെ വീക്ഷിച്ചു. കുട്ടികളും കളിയുടെ ആസ്വാദനം ഒട്ടും ചോരാതെ അവതരിപ്പിച്ചു.

ഹയർ സെക്കൻഡറി പണിയ നൃത്തത്തിൽ എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചിരുന്നു. ചലച്ചിത്ര ഗാനങ്ങളിൽ പണിയ നൃത്തത്തിൻ്റെ പാട്ടിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. വൃത്താകൃതിയിൽ നിന്നുകൊണ്ട്‌ ചുവടുവയ്ക്കുന്നതിനാലാണ്‌ വട്ടക്കളിക്ക്‌ ആ പേര്‌ വന്നത്‌. വിശേഷാവസരങ്ങളിലും ഒഴിവ് സമയങ്ങളിലും പണിയ കുടിലുകളിൽ വട്ടക്കളി അവതരിക്കപ്പെടാറുണ്ട്‌. മൂന്നു പുരുഷൻമാർ ചേർന്ന്‌ കൊട്ടുന്ന തൂടിയുടെ താളത്തിൽ സ്ത്രീകൾ ചുവടുവയ്ക്കു‌ന്നതാണ്‌ ഇതിൻ്റെ രീതി.

ചീനി വിദഗ്‌ധനായ മറ്റൊരാളും ഉണ്ടായിരിക്കും. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ്‌ വട്ടക്കളി കളിക്കാറുളളത്‌. കളിയുടെ സമയത്ത്‌ സ്ത്രീകൾ നിരവധി പാട്ടുകൾ പാടാറുണ്ട്‌. കുഴലൂത്തുകാരനെയോ തൂടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും. വയൽപണി (കമ്പളം) സമയത്ത്‌ അവതരിപ്പിച്ചിക്കുന്ന നൃത്തരൂപമാണ്‌ കമ്പളകളി.

ഞാറ്‌ പറിക്കുമ്പോഴും നടുമ്പോഴും പുരുഷൻമാർ കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. വീടുകളിലും വയലുകളിലും കളിക്കുന്നത് കൊണ്ടുതന്നെ വട്ടക്കളിക്കും കമ്പളകളിക്കും പ്രത്യേകിച്ച്‌ വേഷമില്ല. എങ്കിലും ഈ കലാരൂപങ്ങൾ വേദികളിൽ അവതരിപ്പിക്കുന്ന അവസരത്തിൽ പരമ്പരാഗത വേഷവും ആഭരണങ്ങളുമാണ്‌ ഉപയോഗിക്കുന്നത്‌. നീളം കൂടിയ ചേല ശരീരത്തിൽ ചുറ്റി അതിൻ്റെ രണ്ടറ്റങ്ങൾ മുന്നിലൂടെയും പിന്നിലൂടെയും എടുത്ത്‌ വലതുവശത്ത്‌ നെഞ്ചിൻ്റെ മുകളിലായി കെട്ടുന്നതാണ്‌ സ്ത്രീകളുടെ വേഷം. അരയിൽകെട്ടുന്ന തുണിയാണ്‌ “അരാട്ടി”. കറുഷും ചറുവഷും നിറത്തിലുളള അരാട്ടികൾ ധരിക്കാറുണ്ട്‌.


Read Previous

രക്തബാങ്ക് പോലെ സ്കിൻബാങ്ക് വരുന്നു; ആർക്കൊക്കെ ഗുണമാകും? എന്താണ് സ്കിൻ ബാങ്ക്?

Read Next

ബേപ്പൂർ ഫെസ്റ്റിൽ മലബാറിൻറെ രുചിപ്പെരുമ; നാവിൽ വെള്ളമൂറും വിഭവങ്ങളുമായി ഫുഡ് ഫെസ്‌റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »