Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബേപ്പൂർ ഫെസ്റ്റിൽ മലബാറിൻറെ രുചിപ്പെരുമ; നാവിൽ വെള്ളമൂറും വിഭവങ്ങളുമായി ഫുഡ് ഫെസ്‌റ്റ്


കോഴിക്കോട് : അറേബ്യൻ ഫുഡ്, നാടൻ വിഭവങ്ങൾ, വിവിധ തരം ചായകൾ, ജ്യൂസുകൾ,
ഈന്തും പിടി മുതൽ പനം കഞ്ഞി വരെ… രുചി വൈവിധ്യങ്ങളുടെ കലവറയാണ് ഫുഡ് ഫെസ്റ്റ്. മലബാറിന്‍റെ തനത് ഭക്ഷണ വിഭവങ്ങൾ എല്ലാമുണ്ട് ബേപ്പൂരിൽ നടക്കുന്ന അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്‍റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റിൽ.

രാപ്പകൽ വ്യത്യാസം ഇല്ലാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ഫുഡ് ഫെസ്റ്റിലേക്ക് ഒഴുകിയെത്തുന്നത്. ഓരോ വിഭവങ്ങൾ രുചിച്ചു നോക്കിയും ഫുഡ് ഫെസ്റ്റിലെ കാഴ്‌ചകൾ കണ്ടും ജലോത്സവത്തിന് എത്തിയവർ ഓരോതരം ഭക്ഷണത്തിന്‍റെയും വൈവിധ്യമറിഞ്ഞു.ഫുഡ് ഫെസ്റ്റിൽ ഒരുക്കിയ സ്റ്റാളുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതിന് കുട്ടികൾ ഉൾപ്പെടെയുള്ള ‘പറച്ചിലുകാരു’ടെ വിളിച്ചു പറയൽ കൗതുക കാഴ്‌ചയായി.

വലിയ തിരക്കാണ് ഓരോ സ്റ്റാളുകളിലും അനുഭവപ്പെട്ടത്. ആവശ്യക്കാരുടെ മുന്നിൽ വച്ച് തന്നെ വിഭവങ്ങൾ ഒരുക്കി നൽകുന്നു എന്ന പ്രത്യേകത ബേപ്പൂർ ഫുഡ് ഫെസ്റ്റിനുണ്ട്. മലബാറിലെ കൊതിയൂറും വിഭവ വൈവിധ്യം അടുത്തറിയാൻ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന് എത്തിയവർക്ക് ഫുഡ് ഫെസ്റ്റിലൂടെ സാധിച്ചു എന്നത് ബേപ്പൂർ ഫുഡ് ഫെസ്റ്റിനെ ഏറെ വ്യത്യസ്‌തമാക്കുന്നു.


Read Previous

വയനാടൻ ചുരമിറങ്ങിയ പണിയ നൃത്തത്തിന് അനന്തപുരിയിൽ തികഞ്ഞ കയ്യടി; ഗോത്ര നൃത്തം നെഞ്ചിലേറ്റി ആസ്വാദകർ

Read Next

സമൂഹ മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധമായ കമന്റ്; പരാതി നൽകി നടി ഹണി റോസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »