Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഭയം നല്‍കിയതായി വ്യാഖ്യാനിക്കരുത്’; ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ


ന്യൂഡല്‍ഹി: കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ തങ്ങുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടിയതായി റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് വിസ കാലാവധി നീട്ടിയിരിക്കുന്നത്.

വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 5ന് ധാക്കയില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയെന്ന അവകാശ വാദത്തെ ഇന്ത്യ നിരാകരിച്ചു. അഭയം നല്‍കുന്നതിന് ഇന്ത്യയില്‍ നിയമങ്ങള്‍ ഇല്ലെന്നും അവരുടെ വിസ കാലാവധി നീട്ടി നല്‍കിയതിനെ അഭയം നല്‍കുന്നതിനുള്ള നീക്കമായി വ്യാഖ്യാനിക്കരുതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

വിസ കാലാവധി നീട്ടിയത് സാങ്കേതികം മാത്രമാണ്. ഡല്‍ഹിയില്‍ കര്‍ശന സുരക്ഷയിലാണ് കഴിയുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 23ന് ഹസീനയെ കൈമാറണമെന്നാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 2024ലെ പ്രതിഷേധ ത്തിനിടെ 500 ലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമ സംഭവങ്ങളില്‍ ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. ഫെബ്രുവരി 12നകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ധാക്ക കോടതിയുടെ ഉത്തരവ്. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ പതനത്തിലേയ്ക്ക് നയിച്ച സംഘര്‍ഷത്തില്‍ 500 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവെച്ചത്.


Read Previous

രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല’; ബിജെപി നേതാവിന്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രിയങ്ക

Read Next

എന്‍എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്; ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »