Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടും; കുഞ്ഞാലിക്കുട്ടി


കേക്ക് മുറി വിവാദത്തിൽ എസ് വൈ എസ് നേതാവ് അബ്ദുൾ ഫൈസി അമ്പലക്കടവ് നടത്തിയ വിമർശനത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ പ്രസ്താവനയെ പൊതുസമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുന്നതെന്നും ആര് പറഞ്ഞാലും എല്ലാ സമുദായങ്ങളുമായുള്ള സൗഹൃദം തുടരുക തന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിൻ്റെ ഉത്തരവാദിത്തമാണെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

ക്രിസ്തുമസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിവെ ബിഷപ് ഹൗസ് സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ബിശപ്പ് വർഗീസ് ചാമക്കാലയുമായി ചേർന്ന് കേക്ക് മുറിക്കുകയും കഴിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ വിമർശനനം. മറ്റു മതസ്ഥരുടെ ആചാരത്തിന്റെ ഭാഗമാകുന്നത് ഇസ്ലാം മതപ്രകാരം തെറ്റാണെന്നും വിശ്വാസത്തോടെ ഇത്തരം കാര്യങ്ങൾ ചെയ്താൽ സമുദായത്തിൽ നിന്നും പുറത്താണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ക്ലിമീസ് ബാവയും സാദിഖലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത് വളരെ നല്ല കാര്യമല്ലേ. ഇതെല്ലാം പൊതുതാത്പര്യമുള്ള വിഷയങ്ങളാണ്. സമുദായങ്ങൾ തമ്മിൽ സൗഹൃദത്തിൽ മുന്നോട്ട് പോകണം. അതാണ് കേരളത്തിന്റെ പാരമ്പര്യം. ഇതൊന്നും കാണാതെ പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകൾ പറഞ്ഞാൽ കേരളം അവഞ്ജയോടെ തള്ളിക്കളയും. വർഗീയ പ്രസ്താവനകൾക്ക് പ്രചാരണം കൊടുക്കേണ്ട. അതിനെതിരെ നിയമപരമായി നടപടിയെടുക്കണം. സമൂഹത്തിൽ ഭിന്നിപ്പിക്കുണ്ടാക്കുന്നത് ഒട്ടും നല്ല കാര്യമല്ല’, അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകളിലും അദ്ദേഹം പ്രതികരിച്ചു. ‘കേരള കോൺഗ്രസ് മറ്റൊരു മുന്നണിയിൽ നിൽക്കുന്ന പാർട്ടിയാണ്. അവരുമായി ചർച്ച നടത്തി, നടത്തും എന്നൊന്നും പറയുന്നത് ശരിയല്ല. അവരുടെ രാഷ്ട്രീയം അവർ പറയട്ടെ. ഇപ്പോൾ യാതൊരു ചർച്ചയും നടന്നിട്ടില്ല. ചർച്ച നടത്തണമെന്ന് അവർ കൂടി ആഗ്രഹിക്കാതെ പറയില്ല’, പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്ഡിപിഐ പ്രസ്താവനയിലും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. ‘ഞങ്ങൾ യുഡിഎഫിൽ നിന്ന് മത്സരിച്ച് ജയിച്ചതാണ്. ഞങ്ങൾ യുഡിഎഫായി തന്നെ മുന്നോട്ട് പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവരൊക്കെ ഒരുമിച്ച് കൂടി നിന്ന് ഞങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ്. സാമ്പാർ മുന്നണിയുണ്ടാക്കി ലീഗിനെ തോൽപിക്കാൻ ശ്രമിച്ചതൊക്കെ പരസ്യമായ രഹസ്യമാണല്ലോ. സാമ്പാർ കൊണ്ടുനടക്കുന്ന കാലമൊന്ന് ഓർത്താൽ മതി. സാമ്പാർ ഒന്ന് ഇളക്കി നോക്കിയാൽ അതിലുണ്ടായ കഷ്ണങ്ങളെല്ലാം മനസിലാകും. ഈ പ്രചരണങ്ങളൊന്നും ജനങ്ങൾ ഏറ്റെടുക്കില്ല’, അദ്ദേഹം പറഞ്ഞു .


Read Previous

ബഹിരാകാശ നടത്തത്തിനൊരുങ്ങി സുനിത വില്യംസ്; ആറര മണിക്കൂർ പേടകത്തിന് പുറത്ത്

Read Next

ആദ്യം കെട്ടിടം പണിയാം, എന്നിട്ടാകാം ഫർണിച്ചർ’; മുഖ്യമന്ത്രി ചർച്ച തള്ളി ശശി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »