Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമ്മതമില്ലാതെ വിവാഹ നിശ്ചയം, പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ചു


മലപ്പുറം: നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കലങ്ങോട് സ്വദേശി ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച യായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്.

യുവതിയുടെ താൽ‌പര്യമില്ലാതെയാണ് നിക്കാഹ് കഴിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അയൽവാസിയായ 19കാരനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല.

യുവതിയുടെ മരണ വാർത്തയറിഞ്ഞ് ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവര്‍. ഷൈമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.


Read Previous

കുടിയേറ്റ നിയമം കർശനമായി നടപ്പാക്കും, കൂടുതൽ പറയാനാവില്ല’; ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിൽ യുഎസ് എംബസി

Read Next

ചില്ലിക്കാശ് ഇവർ തരാൻ പോകുന്നില്ല, അങ്ങനെ ഒരു ആനുകൂല്യം കേരളത്തിന് വേണ്ട’; ജോർജ് കുര്യനെതിരെ എംവി ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »