Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സർക്കാരിന്റെ വൈരനിര്യാതന ബുദ്ധിയുടെ ഭാഗമായി പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നു: ബുഷർ ജംഹർ


റിയാദ്: ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ യൂത്ത് കോൺഗ്രസ് കോഴി ക്കോട് ജില്ല സെക്രട്ടറി ബുഷർ ജംഹറിന് ഒഐസിസി കോഴിക്കോട് ജില്ല റിയാദ് നിർവ്വാഹക സമിതി സ്വീകരണം നൽകി. ബത്ഹ സബർമതിയിൽ നടന്ന പരിപാടിക്ക് ജില്ല ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് സ്വീകരണ ചടങ്ങ് ഉൽഘാടനം ചെയ്തു.

തുടർന്ന് ബുഷർ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സംസാരിച്ചു. പൊതുപ്രവർത്തന ത്തിന്റെ പേരിൽ ഉണ്ടായ ഒൻപതോളം കേസിൽ കാപ്പ അടക്കം ചുമത്തി കൊണ്ട് പിണറായി സർക്കാറിന്റെ വൈരനിര്യാതന ബുദ്ധിയുടെ ഭാഗമായി നിയമ വിദ്യാർ ത്ഥിയായി ഞാൻ തിരുവനന്തപുരം ലോ-കോളേജിൽ പഠിക്കുന്ന സമയത്ത് ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിലിലെ ക്രിമിനലുകളോടൊപ്പം കാരാഗ്രഹത്തിൽ എനിക്ക് കഴിയേണ്ടതായിവരുകയും, പരീക്ഷ അടക്കം എഴുതാൻ കഴിയാത്തത് കൊണ്ട് പഠനം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടതായും വികാരവരിതനായി അദ്ദേഹം പറഞ്ഞു.

പലതവണ കാപ്പ അഡ് വൈസറിയുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും യാതൊരു നടപടിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. അവസാനം ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി നിയമ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയിൽ നിന്ന് കാപ്പ അടക്കമുള്ള കേസുകൾ ഒഴിവാക്കുകയും കേസുകൾ പിണറായുടെ പോലീസ് കെട്ടിചമച്ചതാണന്ന് കോടതിക്ക് ബോധ്യമായത്കൊണ്ട് ജയിൽ മോചിതനാവുകയും, നിലവിൽ ഉണ്ടായിരുന്ന കർശന ഉപാധികളെല്ലാം പിൻവലിക്കു കയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കുടുംബത്തോടൊപ്പം പാർട്ടി തന്നയാണ് കേസുകളിൽ ഇടപെടു കയും, അതിന്റെ ഭാഗമായി മാത്യു കുഴൽ നാടൻ എംഎൽഎ കേസ് ഏറ്റെടുക്കുകയും, എനിക്ക് വേണ്ടി നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും ചെയ്തത് പാർട്ടി നമുക്ക് തരുന്ന നീതിയുടെ ഭാഗത്തുള്ള സംരക്ഷണമാണന്നും, ഇതുപോലെ നൂറ് കണ ക്കിന് പ്രവർത്തകർ ഇപ്പോഴും പിണറായി സർക്കാർ കള്ള കേസുകളിൽ ഉൾപ്പെടുത്തി കൊണ്ട് ബലിയാടയവർ പല ജയിലുകളിൽ ഉണ്ട് എന്നത് നാം വിസ്മരിക്കാതിരിക്കാതെ പോകരുത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ നാഷണൽ കമ്മറ്റി അംഗം ഷഫീഖ് കിനാലൂർ, സെൻട്രൽ കമ്മറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ സഫാദ് അത്തോളി, വൈശാഖ്, നയീം കുറ്റ്യാടി, അനീഷ് അബ്ദുള്ള, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരി ച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ സ്വാഗതവും അസ്ക്കർ മുല്ലവീട്ടിൽ നന്ദിയും പറഞ്ഞു. അസീസ്, നിഷാദ് കുഞ്ഞിപ്പ,നയീം കുറ്റി ക്കാട്ടൂർ, സവാദ് കല്ലായി,റഷീദ് കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് ടാക്കിസിന്റെ സ്നേഹാദരവ്

Read Next

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ വിന്റർ നൈറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »