Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ വാഹനഅപകടത്തിൽ കായംകുളം സ്വദേശി മരണപെട്ടു. സൗദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം


ദമാം: ഹൂഫൂഫിന് സമീപം ഫദീല റോഡിലുണ്ടായ വാഹനങ്ങൾ കൂട്ടിയിടിച്ച് കായംകുളം സ്വദേശിയും സൗദി പൗരനും മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി

വാഹനമോടിച്ചുപോകുമ്പോൾ ഫദീല റോഡിൽ എതിർദിശയിൽനിന്ന് വന്ന സൗദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഷിഖ് അലി സംഭവസ്ഥലത്തും സൗദി പൗരൻ ആശുപത്രിയിലുമാണ് മരിച്ചത്. ഹാഷ്‌മിയാണ് ആഷിഖ് അലിയുടെ ഭാര്യ. ഡോ. അഹ് ന അലി ഏക സഹോദരി. അൽ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ആഷിക്കിന്റെ കൂടെ ഉണ്ടായിരുന്ന കാറ്റ് കമ്പനിയിലെ ബംഗ്ലാദേശ് സ്വദേശികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.


Read Previous

തരൂർ പാർട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും

Read Next

ഡ്രൈവറില്ലാ പൊ​ലീ​സ് വാഹനം പു​റ​ത്തി​റ​ക്കി അബുദാബി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »