Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമാധാനത്തിനുള്ള നൊബേൽ പട്ടികയിൽ ഫ്രാൻസിസ് മാർപാപ്പയും ഡൊണാൾഡ് ട്രംപും; ആകെ ലഭിച്ചത് 338 നാമനിർദേശങ്ങൾ


വാഷിങ്ടന്‍: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമനിര്‍ദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മുന്‍ നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് എന്നിവരുമുണ്ട്.

ഔദ്യോഗിക പട്ടിക 50 വര്‍ഷത്തേക്ക് പുറത്തു വിടരുതെന്നാണ് നിയമമെങ്കിലും നാമനിര്‍ദേശം ചെയ്യാന്‍ യോഗ്യതയുള്ള മുന്‍ നൊബേല്‍ ജേതാക്കള്‍, നിയമ നിര്‍മാതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, എല്ലാ രാജ്യങ്ങ ളിലെയും കാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ക്ക് അവരവര്‍ നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ വെളി പ്പെടുത്താനാകും. വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെയും യുദ്ധങ്ങളുടെയും സാഹചര്യത്തില്‍ ലോക സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അദേഹം നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

മധ്യപൂര്‍വ ദേശത്ത് നടത്തിയ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇത്തവണത്തെ ട്രംപിന്റെ നാമനിര്‍ദേശം.


Read Previous

കുവൈത്തിൽ ചികിത്സയിലിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു.

Read Next

ബൊഫേഴ്സ് വിവാദം: വിവരങ്ങൾ കൈമാറാൻ നാല് പതിറ്റാണ്ടിന് ശേഷം അമേരിക്കയെ സമീപിച്ച് സി.ബി.ഐ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »