ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: കോൺഗ്രസ് പാര്‍ട്ടിയുടെ നവീകരണ പ്രക്രിയയുടെ ഭാഗമായി ഗുജറാത്തിനെയും മധ്യപ്രദേശിനെയും പ്രവൃത്തി മേഖലകളായി തെരഞ്ഞെടുത്ത് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി താഴേത്തട്ട് മുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വർഷങ്ങളായി ബിജെപി ഭരിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രകടനം മോശമാണ്.
രണ്ട് സംസ്ഥാനങ്ങളിലെയും സംഘടനാ നവീകരണത്തിനുള്ള രൂപരേഖ അന്തിമമാക്കിവരികയാണ്. ഇത് എഐസിസി സമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് സൂചന. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളേ ക്കാൾ ജില്ലാ യൂണിറ്റ് മേധാവികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് പദ്ധതി നിർദേശിക്കുന്നത്. ബ്ലോക്ക്, പഞ്ചായത്ത് തല തലവന്മാരെ നിശ്ചയിക്കുന്നതിനും യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കു ന്നതിനായി സംവിധാനങ്ങൾ ഒരുക്കുന്നതിനും നിയമസഭാ നിരീക്ഷകരെ നിയോഗിക്കും.
2022-ൽ ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിൽ 17 എണ്ണത്തിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 2024-ൽ ഗുജറാത്തിലെ 26 ലോക്സഭാ സീറ്റുകളിൽ ഒരെണ്ണത്തില്‍ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞുള്ളൂ. മധ്യപ്രദേശില്‍ 2023-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 230 സീറ്റുകളിൽ 66 എണ്ണത്തില്‍ കോൺഗ്രസിന് ജയിച്ചു.
എന്നാൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റില്‍ ഒരെണ്ണത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്. രണ്ട് ഫലങ്ങളുടെയും പ്രധാന കാരണം ദുർബലമായ സംഘടനാ ശേഷിയാ ണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിലാണ് എഐസിസി സമ്മേളനം നടത്താൻ പോകുന്നത്. ‘2025 ൽ നടക്കാനിരിക്കുന്ന പാർട്ടിയുടെ ദേശീയ പുനഃസംഘടന നടപ്പിലാക്കുന്നതിനുള്ള മാതൃകാ സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
നിലവിലുള്ള സംവിധാനത്തിൽ പ്രധാന മാറ്റങ്ങൾ നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവയുടെ വിശദാംശങ്ങൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.’ – ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധാർത്ഥ് പട്ടേൽ ഇടിവി ഭാരതിനോട് പറഞ്ഞു. പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിലും സിസ്റ്റത്തിലെ പോരായ്മകൾ എങ്ങനെ ഇല്ലാതാക്കാമെന്നതിലും യുവാക്കളെ പാർട്ടിയിലേക്ക് എങ്ങനെ ആകർഷിക്കാം എന്നതിലും തങ്ങള്‍ക്ക് നിർദേശങ്ങൾ ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2028 ൽ ആണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പുതുതായി നിയമിതനായ ഇൻ ചാർജ് ഹരീഷ് ചൗധരിയും സംസ്ഥാന യൂണിറ്റ് മേധാവി ജിതു പട്വാരിയും തെരഞ്ഞെടുപ്പിനുള്ള തയ്യാറെ ടുപ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ‘സംഘടനാ നവീകരണത്തിന് മാതൃകാ സംസ്ഥാനമായി മധ്യപ്രദേശിനെ തെരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
ജില്ലാ യൂണിറ്റ് മേധാവികളുടെ പേരുകൾ ഞങ്ങൾ അന്തിമമാക്കി. ബ്ലോക്ക് തല തലവൻമാരുടെയും പഞ്ചാ യത്ത് തലവൻമാരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നഗരങ്ങളിൽ തദ്ദേശ തല യൂണിറ്റുകളും ഞങ്ങൾ ക്കുണ്ടാകും. ഇതിനായി ഓരോ നിയമസഭയിലും നിരീക്ഷകരെ നിയമിക്കുന്നുണ്ട്. പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സംസ്ഥാനതല കൺവെൻഷൻ നടത്തും. രണ്ടോ മൂന്നോ മാസത്തിനു ള്ളിൽ ഞങ്ങൾ സംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.’- ജിതു പട്വാരി ഇടിവി ഭാരതിനോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് അടുത്ത തെരഞ്ഞെടുപ്പ് വരെ നമ്മൾ പോരാട്ട വീര്യത്തിലായിരിക്കണ മെന്ന് ജിതു പട്വാരി പറഞ്ഞു. സംഘടനാപരമായ നവീകരണം പൂർത്തിയാകുമ്പോൾ പാർട്ടിക്ക് പുതി യൊരു രൂപം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
