ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ കാറിലെത്തിയ സംഘം മറ്റൊരു യുവാവിനെ കൂടി കൊല്ലാൻ ശ്രമിച്ചു. ഓച്ചിറ വവ്വാക്കാവിൽ അനീറാണ് ആക്രമത്തിനിരയായത്. ഗുരുതരമായി പരിക്കറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അനീർ സുഹൃത്തിനോടൊപ്പം നടന്നുപോകുന്നതിനിടയിൽ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെ രണ്ട് മണിയോടെയാണ് കാറിലെത്തിയ സംഘം കരുനാഗപ്പളളി സ്വദേശിയായ സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്.വധശ്രമക്കേസിലെ പ്രതിയാണ് ഇയാൾ. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. യുവാവിന്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. രക്തം വാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സന്തോഷിന്റെ അമ്മ പറഞ്ഞു.
രണ്ട് സംഭവങ്ങളും അര മണിക്കൂറിന്റെ വ്യത്യാസത്തിലാണ് നടന്നത്. ഇവ തമ്മിൽ ബന്ധമുണ്ടോയെന്നുമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ആക്രമണങ്ങൾക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസിന്റെ സംശയം.
