Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നട്ടെല്ല് വളച്ച് ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്’; ഒടുവിൽ എത്തി മുരളി ഗോപിയുടെ ഈദ് ആശംസ


പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ സിനിമയുടെ വിവാദം കത്തുന്നതിനിടെ ഈദ് ആശംസയുമായി തിരക്കഥാകൃത്ത് മുരളി ഗോപി. സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് റി-എഡിറ്റ് ചെയ്‌തിരുന്നു. ഈ പതിപ്പ് ഇന്നോ നാളയോ തിയേറ്ററുകളില്‍ എത്തും. ഈ വിവാദങ്ങളോട് മൗനം പാലിച്ചുകൊണ്ടാണ് ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസയുമായി മുരളി ഗോപി എത്തിയത്.

വിവാദമുയര്‍ന്ന സാഹചര്യത്തില്‍ നടന്‍ മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ഖേദ പ്രകടനം നടത്തിയിരുന്നു. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലിന്‍റെ ഈ പോസ്‌റ്റ് പങ്കുവച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതേസമയം ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപി ഇതുസംബന്ധിച്ച് യാതൊരു പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപിക്ക് എതിര്‍പ്പുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ വന്നിരുന്നു. മാപ്പ് പറയാന്‍ തയാറാവാത്ത നിലപാടിനെ അഭിനന്ദി ച്ചുകൊണ്ടുള്ള ആരാധകരുടെ അഭിനന്ദന പ്രവാഹങ്ങളാണ് മുരളി ഗോപിയുടെ ഫേസ് ബുക്കിന് പോസ്‌റ്റിന് താഴെയുള്ളത്.

‘മാപ്പ് ജയന്‍ പറയില്ല, ചങ്കൂറ്റം പണയം വെക്കാത്തവന്‍, വെറുപ്പിന്‍റെ ആശയത്തെ സിനിമയിലും സിനി മയ്ക്ക് പുറത്തും ലോകത്തിന് കാട്ടിയ ധീരതയക്ക് നന്ദി. നട്ടെല്ല് വളച്ച് ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്, മാപ്പ് പറയില്ലായെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന വ്യക്തിത്വം,വെറും സിനിമയിൽ മാത്രം, അല്ലാത്ത ഒറിജിനൽ ഹീറോ തുടങ്ങിയതാണ് കമന്‍റുകള്‍.സിനിമയിലെ ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അടിന്തരമായി റീ എഡിറ്റിങ് തീരുമാനിച്ചത്. റീ എഡിറ്റ് ചെയ്‌ത പതിപ്പ് വ്യാഴാചയോടെ തിയേറ്ററില്‍ എത്തുമെന്നായിരുന്നു നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ എഡിറ്റിങ് സംബന്ധമായ സെന്‍സര്‍ ബോര്‍ഡ് സമയനിഷ്‌കര്‍ഷത വെച്ചതോടെ തിടുക്കത്തില്‍ സിനിമയുടെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.

ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും അവധി ദിവസങ്ങളായിട്ടും സിനിമയുടെ എഡിറ്റിങ് സംബന്ധിച്ച് ഞായറാഴ്‌ച രാത്രി വരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക യോഗം ചേരുകയും മാറ്റം വരുത്തേണ്ട ഭാഗങ്ങളെ കുറിച്ച് വീണ്ടും സിനിമ കണ്ട് തീരുമാനിക്കുകയും ചെയ്‌തു.

അതേസമയം കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് ആദ്യഭാഗം ഇരുപത് മിനിറ്റോളം ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. പിന്നീടുണ്ടായ ചര്‍ച്ചയില്‍ ഇത് മൂന്ന് മിനിറ്റോളം വെട്ടിമാറ്റിയാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രത്തി ന്‍റെ പേര് ബജ്രംഗി എന്ന പേരില്‍ മാറ്റം വരുത്തുകയോ ആ പേര് വരുന്നിടത്തൊക്കെ മ്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. സിനിമയില്‍ നിന്ന് കലാപ രംഗങ്ങളും ബലാത്സംഗളും ഒഴിവാക്കും. സിനിമയി ലെ 17ലധികം രംഗങ്ങൾ മോഡിഫൈ ചെയ്യാനാണ് തീരുമാനം.


Read Previous

കണ്ണീരിൻറെ ഈദ്’: ഭക്ഷണവും വെള്ളവുമില്ലാതെ ഗാസ, തകർന്ന പള്ളികൾക്ക് പുറത്ത് ഈദ് നമസ്‌കാരം

Read Next

സിറിയയിൽ പുതിയ സർക്കാർ അധികാരത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »