ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബിജെപിയുടെ കൊലവിളിയില്‍ വ്യാപക പ്രതിഷേധം. ബിജെപിയുടെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. തങ്ങള്‍ തീരുമാനിച്ചാല്‍ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരും എന്നാണ് ബിജെപി നേതാവിന്റെ ഭീഷണി. എംഎല്‍എയെ ജില്ലയില്‍ കാല് കുത്തിക്കില്ലെന്നും ബിജെപി നേതൃത്വം ഭീഷണി മുഴക്കിയിരുന്നു.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുളള ശ്രമത്തിനെതിരെ രംഗത്ത് വന്നതോടെയാണ് രാഹു ലിനെതിരെ കൊലവിളികളും ഭീഷണികളും ഉയര്‍ന്നത്. ഭിന്നശേഷിക്കാരെ എംഎല്‍എ അപമാനി ച്ചെന്നും മാപ്പ് പറയണം എന്നും ബിജെപി ആവശ്യപ്പെടുന്നു. തല വേണമെങ്കില്‍ എടുക്കാം, പക്ഷേ ബിജെപിയോട് മാപ്പ് പറയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതൃത്വം ശക്തമായ പിന്തുണ നല്‍കി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുണ്ട്. കൊലവിളി മുഴക്കുന്നവർക്കെതിരെ കേസെടുക്കാൻ പിണറായിയുടെ പോലീസ് തയ്യാറാകുന്നില്ലെന്ന് വിടി ബൽറാം കുറ്റപ്പെടുത്തി. വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: സംഘ് പരിവാറിനെതിരെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസി ഡണ്ടുമായ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഖജനാവിലെ പണമുപയോഗിച്ച് തുടങ്ങുന്ന ഒരു സ്ഥാപനത്തിന് ആർഎസ്എസ് നേതാവിന്റെ പേരിടുന്നതി നെതിരെ കൃത്യമായ നിലപാടാണ് സ്ഥലത്തെ ജനപ്രതിനിധിയായ രാഹുൽ എടുത്തത്. അത് അദ്ദേഹത്തിന്റെ വ്യക്തമായ ചരിത്രബോധത്തിന്റേയും രാഷ്ട്രീയ ആർജ്ജവത്തിന്റേയും ഭാഗമാണ്.
എന്നാൽ അതിന്റെ പേരിൽ രാഹുലിനെതിരെ ഉറഞ്ഞുതുള്ളുകയാണ് പാലക്കാട്ടെ സംഘികൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാല് വെട്ടുമെന്നായിരുന്നു ആദ്യ ഭീഷണി. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഭീഷ ണി അപ്ഗ്രേഡ് ചെയ്ത് തലയറുക്കുമെന്നായിട്ടുണ്ട്. കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി ജില്ലാ പ്രസിഡണ്ടടക്കമുള്ളവവരാണ് പാലക്കാട്ടുകാർ ചരിത്ര ഭൂരിപക്ഷത്തിന് തെരഞ്ഞെടുത്ത ജനപ്രതിനിധി ക്കെതിരെ ഇങ്ങനെ പരസ്യമായി കൊലവിളി നടത്തുന്നത്.
ആർഎസ്എസുകാരുടെ ഈ വധഭീഷണികൾക്കും അസഭ്യവർഷത്തിനുമെതിരെ ഒരു കേസെടുക്കാൻ പോലും പിണറായി വിജയന്റെ പോലീസ് തയ്യാറാവുന്നില്ല. ഏതാനും ദിവസം മുമ്പ് പാലക്കാട് ഒരു പൊതുപരിപാടിക്കെത്തിയ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് നേരെ ബിജെപി നടത്തിയ അക്രമസമരത്തി ലും പോലീസ് നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇന്ന് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺ ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തെ തല്ലിയൊതുക്കാനും ഉദ്ഘാടകനായ സന്ദീപ് വാര്യരെ വരെ വലിച്ചിഴക്കാനും പോലീസിന് യാതൊരു മടിയുമുണ്ടായില്ല.
പാലക്കാട്ട് തെരഞ്ഞെടുപ്പ് കാലത്തുണ്ടായി വന്ന സിജെപി മുന്നണി ഇപ്പോഴും ശക്തമായ അന്തർധാര യോടെ മുന്നോട്ടുപോവുന്നു എന്നാണ് ഇതിലൂടെയെല്ലാം കാണാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം ഡിസി സി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ അവരുടെ നേതാക്കൾ നടത്തിയ പ്രസംഗം ആ പാർട്ടി യുടെ ഇന്നത്തെ നിലവാരത്തെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. അങ്ങേയറ്റം ക്രിമിനൽ മനസ്സുള്ള ഒരുപറ്റം മുന്നമാരുടേയും ബജ്‌രംഗിമാരുടേയും കൈകളിലാണ് ഇന്ന് ബിജെപി എത്തിച്ചേർന്നിട്ടുള്ളത്. ഈ പ്രവണതക്കെതിരെ തുടക്കത്തിലേ ശക്തമായ നിലപാടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളവും ഒരു കലാപഭൂമിയാവുമെന്ന് ഉറപ്പിച്ച് പറയാം. അതുകൊണ്ടുതന്നെ രാഹുൽ മാങ്കൂട്ടത്തിലിന് ഈ പോരാട്ട ത്തിൽ ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിക്കാൻ കേരളീയ പൊതുസമൂഹം കടന്നുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനും രാഹുലിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. പ്രതിക രണം വായിക്കാം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തി ലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഏതോ സംഘപരിവാറുകാരൻ ഭീക്ഷണിപ്പെടുത്തിയതായി കേട്ടു. അങ്ങനെ ഭീക്ഷണിപ്പെടുത്തിയവരോടും അതിന് കയ്യടിച്ചവരോടുമായി പറയുകയാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ മഹാരാജ്യത്തിലാണ് നിങ്ങളൊക്കെ കാലുകുത്തി നിൽക്കു ന്നത്. ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയിൽ പഴത്തൊലിയിൽ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാർ പ്രസ്ഥാനങ്ങൾ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാൻ അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല.
അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കുട്ടികൾ. കുഴിയിൽ കിടക്കുന്ന ഹെഡ്ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തിൽ പോലും തൊടാൻ സാധിക്കില്ല. ബിജെപി ഭയപ്പെടുത്തുമ്പോൾ നിലപാട് മാറ്റാൻ ഈ പാർട്ടിയുടെ പേര് സിപിഎം എന്നല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നാണ്. അയാളുടെ പേര് പിണറായി വിജയൻ എന്നല്ല, രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ്. ആ കാര്യം സംഘപരിവാറും മറക്കേണ്ട, സഖാക്കളും മറക്കേണ്ട.
