Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആദില്‍ ഹുസൈനും ആരതിയും മതേതര ഇന്ത്യയുടെ അഭിമാനം, അവര്‍ തകര്‍ത്തത് ഭീകരരുടെ കണക്ക് കൂട്ടലുകള്‍


കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ മതം ചോദിച്ച് മാറ്റി നിര്‍ത്തി ഭീകരര്‍ വെടിവച്ച് കൊന്ന സംഭവം, ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ളത് കൂടിയായിരുന്നു. എന്നാല്‍, പാക്കി സ്ഥാന്റെ ആ അജണ്ട, കാശ്മീര്‍ ജനത തന്നെ പൊളിച്ചിരിക്കുകയാണ്. ഭീകരര്‍ക്കും പാക്കിസ്ഥാനും എതിരെ ആദ്യം പ്രതിഷേധകൊടി ഉയര്‍ത്തി തെരുവിലിറങ്ങിയത് ജമ്മു കശ്മീരിലെ ജനങ്ങളാണ്. ആ കാഴ്ച, പാക്കിസ്ഥാന്റെ സകല കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട വരുടെ ലിസ്റ്റില്‍ ഒരു ഇസ്ലാം മത വിശ്വാസി ഇടംപിടിച്ചത്, ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കും അപ്രതീക്ഷിത പ്രഹരമായിട്ടുണ്ട്. 26 പേരും വെടിയുണ്ട യേറ്റാണ് ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ പിടഞ്ഞ് വീണ് മരിച്ചിരിക്കുന്നത്.

തന്നോടൊപ്പം വന്ന വിനോദ സഞ്ചാരികളെ മതം ചോദിച്ച് മാറ്റി നിര്‍ത്തി ആക്രമിക്കാന്‍ ഒരുങ്ങിയ തീവ്രവാദിയില്‍ നിന്നും യന്ത്രത്തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് 28 കാരനായ കുതിര സവാരി ക്കാരന്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ, തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് ഇരയായി മാറിയിരുന്നത്. ഈ ജീവത്യാഗത്തിലൂടെ സാഹോദര്യത്തിന്റെയും ധീരതയുടെയും മാനവികതയുടെയും പ്രതീക മായാണ് ആ മുസ്ലീം യുവാവ് മാറിയിരിക്കുന്നത്. മതേതര ഇന്ത്യയുടെ ഒരിക്കലും മറക്കാത്ത മുഖമായി, എക്കാലത്തും സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ഇനി ഓര്‍മ്മിക്കപ്പെടും.’മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്ന് വിളിക്കപ്പെടുന്ന ബൈസരനിലേക്ക് കുതിരപ്പുറത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോയി, കുടുംബ ത്തെ പോറ്റിവരുന്ന ചെറുപ്പക്കാരനായിരുന്നു സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ.

രോഗബാധിതരായ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി കൂടി യായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികളെ സവാരി കൊണ്ടുപോകുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ആദില്‍ ഹുസൈന്‍ ഷാ തന്റെ കുടുംബത്തെ സംരക്ഷിച്ചിരുന്നത്. ആക്രമണ സമയത്ത് ഓടി രക്ഷപ്പെടുന്നതിനുപകരം, ഒരു ഭീകരന്റെ അടുത്തേക്ക് ഓടിക്കയറി ആയുധം പിടിച്ചുവാങ്ങാന്‍ ആ കാശ്മീരി മുസ്ലീം യുവാവ് ശ്രമിച്ചത്, ആക്രമിക്കാന്‍ വന്ന ഭീകരനെ പോലും, ഒരുപക്ഷേ ഞെട്ടിച്ചിരി ക്കാനാണ് സാധ്യത. ഈ സമയം കൊണ്ട് കുറച്ചു വിനോദസഞ്ചാരികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചു എന്നതും, എടുത്തു പറയേണ്ട കാര്യമാണ്. ആദിലിന്റെ മരണം ഒരു കുടുംബത്തെ മുഴുവനുമാണ് അനാ ഥത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഈ കുടുംബത്തെ സംരക്ഷിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ആദിലിനെപ്പോലെ, ആക്രമിക്കപ്പെട്ടവരെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയ കശ്മീരികള്‍ക്ക്, മതം ഒരു പരിഗണനാവിഷയമേ ആയിരുന്നില്ല. വെടിയേറ്റ് പിടഞ്ഞ് വീണത് ഹിന്ദു സഹോദരന്‍മാരാണെ ങ്കിലും, ഭീകരര്‍ തകര്‍ത്തത് തങ്ങളുടെ ജീവിതമാണെന്ന തിരിച്ചറിവ്, ഓരോ കാശ്മീരിക്കും ഇന്നുണ്ട്. അത് മാറിയ ജമ്മു കശ്മീരിന്റെ വേറിട്ട മുഖം കൂടിയാണ്. ‘ ബിസ്മില്ലാ, ബിസ്മില്ലാ’ എന്നു വിളിച്ച്… തങ്ങളെ സഹായിക്കാന്‍ എത്തിയ മൂന്ന് പുരുഷന്മാരെക്കുറിച്ച്, കൊല്ലപ്പെട്ട ശിവമോഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ ഭാര്യ പല്ലവിയും വെളിപ്പെടുത്തിയിട്ടുണ്ട്. ”എന്നെയും മകനെയും അവരാണ് രക്ഷിച്ചത്. അവര്‍ എന്റെ സഹോദരങ്ങളാണ്.” പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതും, കുതിരപ്പുറത്ത് ആശുപത്രികളിലെത്തിച്ചതും മുസ്ലീങ്ങളായ പ്രദേശവാസികളായിരുന്നു ‘എന്നാണ്, പല്ലവി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിലെ ഏക മലയാളി ആയിരുന്ന കൊച്ചി ഇടപ്പള്ളി സ്വദേ ശി രാമചന്ദ്രന്റെ മകള്‍ പറഞ്ഞതും, ഇത്തരമൊരു വ്യത്യസ്ത അനുഭവം തന്നെയാണ്. മകളുടെയും പേര കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു, ഭീകരര്‍ രാമചന്ദ്രന് നേരെ വെടിയുതിര്‍ത്തിരുന്നത്. രാമചന്ദ്ര ന്റെ കുടുംബത്തെ രക്ഷപ്പെടാന്‍ സഹായിച്ചത് മുസാഫിര്‍, സമീര്‍ എന്നീ രണ്ട് മുസ്ലീം സഹോദരങ്ങളായി രുന്നു. വിമാനത്താവളത്തില്‍ ഇവരെ എത്തിക്കുന്നത് വരെ ഒപ്പം നിന്നതും ഈ ചെറുപ്പക്കാരാണ്. പിതാവി നെ നഷ്ടപ്പെട്ട വേദനകള്‍ക്കിടയിലും തനിക്ക് രണ്ട് കശ്മീരി സഹോദരങ്ങളെ ലഭിച്ചു എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാന്‍ തയ്യാറായ, രാമചന്ദ്രന്റെ മകള്‍ ആരതി, മതേതര കേരളത്തിന്റെ അഭിമാനമാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.


Read Previous

പബ്ജി വഴി പ്രണയം പൂത്തു’; നിയമവിരുദ്ധമായി ഇന്ത്യയിലെത്തി കാമുകനെ കല്യാണം കഴിച്ചു; പാക് യുവതി സീമ ഹൈദറിനെ 48 മണിക്കൂറിനുള്ളിൽ തിരിച്ചയക്കും?

Read Next

മൂന്ന്‌ വർഷത്തെ പ്രണയം; 70 വർഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂർവ പ്രണയ കഥ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »