Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിരോധിച്ച് റഷ്യ; റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും


മോസ്‌കോ: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് റഷ്യ. ഉക്രെയ്ന്‍ അനുകൂല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും റഷ്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്ന ‘റൂസോഫോബിയ’ ആരോപിച്ചുമാണ് നിരോധനം.

ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ലണ്ടന്‍ ഓഫിസ് ആഗോള തലത്തില്‍ റൂസോഫോബിക് പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നും ഉക്രെയ്ന്‍ സര്‍ക്കാറിന്റെ സഹായികള്‍ ഇതിനായി പണം നല്‍കുന്നുവെന്നും റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫിസ് കുറ്റപ്പെടുത്തി.

2022 ല്‍ ഉക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ചത് മുതല്‍ ആംനസ്റ്റി രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തി കമായും ഒറ്റപ്പെടുത്തുന്നതിനും മേഖലയിലെ സൈനിക ഏറ്റുമുട്ടല്‍ ശക്തമാക്കുന്നതിനുമായി പ്രവര്‍ത്തി ക്കുന്നുവെന്നും റഷ്യ ആരോപിച്ചു.വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനുള്ള ശക്തമായ ശ്രമമാണ് റഷ്യയുടെ നടപടിയെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലമാര്‍ഡ് പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും അന്യായമായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുമായി 1961 ല്‍ സ്ഥാപിതമായതാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍. അതിനിടെ ഉക്രെയ്‌നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും പുതിയ ഉപരോധം ഏര്‍പ്പെടുത്തി.

എണ്ണ കടത്തുന്ന റഷ്യയടെ ‘ഷാഡോ ഫ്‌ളീറ്റിലെ’ ഇരുനൂറോളം കപ്പലുകളെ ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഉദ്യോഗ സ്ഥര്‍ക്കും കമ്പനി ജീവനക്കാര്‍ക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. റഷ്യന്‍ ആയുധ വിതര ണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടന്റെ ഉപരോധം.


Read Previous

24 മണിക്കൂറിനകം രാജ്യം വിടണം’, ചാരപ്രവൃത്തിയില്‍ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെക്കൂടി പുറത്താക്കി ഇന്ത്യ

Read Next

മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »