Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

19 വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ  റഹീമിന് അടുത്തവർഷം മോചനം; കേസിൽ നിർണായക വിധി, അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2026 ഡിസംബറിലാണ് കേസ് 20 വർഷം തികയുന്നത്.


റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്നുരാവിലെ 9.30ന് (സൗദി സമയം) നടന്ന സിറ്റിംഗിലാണ് കേസിൽ തീർപ്പുണ്ടായത്. പൊതു അവകാശം (പബ്ളിക് റൈറ്റ്‌സ്) പ്രകാരം 20 വർഷത്തേയ്ക്കാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2026 ഡിസംബറിലാണ് കേസ് 20 വർഷം തികയുന്നത്. ഇതുപ്രകാരം റിയാദിലെ ഇസ്‌കാൻ ജയിലിൽ കഴിയുന്ന റഹീം അടുത്തവർഷം ജയിൽ മോചിതനാകും. 19 വർഷമായി ജയിലിൽ കഴിയുകയാണ് റഹീം.

കേസിന്റെ ഓൺലൈൻ സിറ്റിംഗിൽ ജയിലിൽ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു ഇതിനുമുൻപ് സിറ്റിംഗ് നടന്നത്. യഥാർത്ഥ കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് അന്ന് കേസ് മാറ്റിവച്ചത്. 1.5 കോടി റിയാൽ (ഏകദേശം 34 കോടി രൂപ) ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെയാണ് റഹീമിന്റെ വധശിക്ഷ ഒൻപത് മാസം മുൻപ് ഒഴിവായത്. എന്നാൽ പബ്ളിക് റൈറ്റ്‌സ് പ്രകാരം കേസ് തീർപ്പാകാത്തതിനാലാണ് ശിക്ഷാവിധി നീണ്ടത്.

സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.


Read Previous

കാലിഫ് 2025: മത്സരങ്ങള്‍ പുരോഗമിക്കുന്നു; മൂന്നാം ദിവസവും ആവേശത്തിമിർപ്പിൽ,

Read Next

രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച് റൂമിലേക്ക്‌ തിരിച്ചു; ഉച്ചയ്ക്ക് ശേഷം ക്ലാസ് കഴിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ മരിച്ചു കിടക്കുന്നു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി റുബീന ജുബൈലിൽ മരണപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »