Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച് റൂമിലേക്ക്‌ തിരിച്ചു; ഉച്ചയ്ക്ക് ശേഷം ക്ലാസ് കഴിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ മരിച്ചു കിടക്കുന്നു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി റുബീന ജുബൈലിൽ മരണപെട്ടു.


ദമാം: ജുബൈൽ: കോഴിക്കോട് മുക്കം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് സൗദിയിലെ ജുബൈലിൽ മരിച്ചു. മണാശ്ശേരി സ്വദേശിനി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷം റുബീന റൂമിനകത്ത് കുഴഞ്ഞുവീണ് മരിച്ചെന്നാണ് കരുതുന്നത്.

ഉച്ചയ്ക്ക് ശേഷം ക്ലാസ് കഴിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ എസ്.എം.എച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദ് ആണ് ഭർത്താവ്.

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്സറി വിദ്യാർഥിയായ അയാനും മക്കളാണ്. മക്കൾ ഇന്ന് നാട്ടിലേക്ക് പോകും. റുബീനയുടെ അപ്രതീക്ഷിത വിയോഗം ജുബൈലിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി. ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരി ക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

ജുബൈലിലെ ഐ.സി.എഫ് പ്രവർത്തകരും കെഎംസിസി പ്രവർത്തകരും എസ്.എം.എച്ച് അധികൃതരും നിയമനടിപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. പിതാവ്: അബൂബക്കർ, മാതാവ്:റംല.


Read Previous

19 വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ  റഹീമിന് അടുത്തവർഷം മോചനം; കേസിൽ നിർണായക വിധി, അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2026 ഡിസംബറിലാണ് കേസ് 20 വർഷം തികയുന്നത്.

Read Next

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; റെഡ് അലര്‍ട്ട്, ഒമ്പത് ജില്ലകളിലെ കടല്‍ തീരങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »