ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷി ത്വ ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർ ച്ചനയും അനുസ്മരണ സംഗമവും നടന്നു. ബത്ഹ സബർമതി ഓഫീസിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സംഗമത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. ഒഐ സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.എൽ.കെ അജിത്ത് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
സ്വന്തം അമ്മയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തു കൊണ്ട് രാജ്യത്തിന്റെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഇന്ത്യയെ കൈപിടിച്ചു ഉയർത്തിയത് ഒരു ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിലേക്കാണ്. രാജീവ് ഗാന്ധി കൊണ്ടുവന്ന ഐടി നയം പിന്നീട ങ്ങോട്ട് ടെക്നോളജി രംഗത്ത് ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടങ്ങളുടെ കാഴ്ചകളായിരുന്നു. അതോടൊപ്പം ഇന്ത്യ ഉദാരവൽക്കരണത്തിലേക്ക് നീങ്ങുന്നതും അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെ. ഇക്കാലത്ത് നികുതികളിൽ ഇളവുണ്ടാകുന്നു. ലൈസൻസിങ് ചട്ടങ്ങൾ മയപ്പെടുന്നു. സ്വാഭാവികമായും രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നതിനും സഹായിച്ചതായി മുഖ്യപ്രഭാഷണം നടത്തി കൊണ്ട് അദ്ധേഹം പറഞ്ഞു.
പ്രതിപക്ഷം ബൊഫേഴ്സ് അഴിമതി ആരോപണം ഉന്നയിച്ച് ജീവിത കാലത്ത് ഒരു പാട് അദ്ദേഹത്തെ വേട്ടയാടിയത് നമ്മൾ കണ്ടതാണ്, എന്നാൽ ആ ആരോപണങ്ങൾ എല്ലാം കെട്ടിചമച്ചതാണന്ന് പിന്നീട് തെളിയുകയും, കാർഗിൽ യുദ്ധ സമയത്ത് നമ്മുടെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചത് ബൊഫോഴ്സ് തോക്കുകളായിരുന്നു എന്നതും നമ്മൾ ഓർക്കണമെന്നും, യുവാക്കൾക്ക് ജനാധിപത്യത്തിൽ പങ്കാളി കളാകുവാനായി പതിനെട്ട് വയസ്സാക്കിയത് മുതൽ, രാജ്യത്തിന്റെ ഇന്നു കാണുന്ന ഓരോ മാറ്റങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകളാണന്നും, രാജ്യത്തിനു നഷ്ടമായത് വെറുമൊരു കോൺഗ്രസ് നേതാവ് മാത്രമായിരുന്നില്ല, ലോകം ആദരിക്കുന്ന വലിയ വ്യക്തിത്വവും മനുഷ്യ മഹാപ്രതിഭയായിരുന്ന രാജീവ് ഗാന്ധി എന്ന യുവ നേതാവിനെയായിരുന്നു. അദ്ധേഹത്തിന്റെ ധീര രക്തസാക്ഷ്യത്വത്തിന് മുമ്പിൽ പ്രണാമം അർപ്പിച്ച് കൊള്ളുന്നതായി ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം അർത്തിയിൽ, സെൻട്രൽ കമ്മിറ്റി ചുമതല യുള്ള ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലുകുട്ടൻ, ഷാനവാസ് മുനമ്പത്ത്, ജോൺസൺ മാർ ക്കോസ്, അശ്റഫ് മേച്ചേരി, നാസർ ലെയ്സ്, വിവിധ ജില്ല ഭാരവാഹികളായ ഉമർ ഷരീഫ്, നാസർ വലപ്പാട്, മാത്യു, ഹരീന്ദ്രൻ കണ്ണൂർ, നസീർ ഹനീഫ, മൊയ്തീൻ മണ്ണാർക്കാട്, റഫീഖ് പട്ടാമ്പി വനിതാവേദി ഭാര വാഹികളായ സൈഫുന്നീസ സിദ്ധീഖ്, സ്മിത മുഹിയിദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഓഡിറ്റർ നാദിർഷാ റഹ്മാൻ ആമുഖവും, ഗ്ലോബൽ കമ്മിറ്റി അംഗം യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും, സെക്രട്ടറി ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു.
തുടർന്ന് പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഫോട്ടോയിൽ പുഷ്പാർഛന നടത്തി. സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, ബഷീർ കോട്ടക്കൽ, നാസർ മാവൂർ, ഷാജി മഠത്തില്‍, സിദ്ധീഖ് കല്ലുപറമ്പൻ, അൻ സായി ഷൗക്കത്ത്, സൈനുദ്ധീൻ വല്ലപ്പുഴ, ഭദ്രൻ, ഷംസീർ പാലക്കാട് തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
