ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്/നാഗലശ്ശേരി: എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തിൽ നടന്ന കോൺഗ്രസ് പൊതുസമ്മേളനത്തിൽ വി.ടി. ബൽറാം, ഡോ. ജിന്റോ ജോൺ (കെ.പി.സി.സി വക്താവ്) എന്നിവർ ചേർന്നാണ് ഉപഹാരങ്ങൾ നൽകിയത്.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടി 50ഓളം കുട്ടികൾക്ക് പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ കറ്റശ്ശേരി മോഹനൻ അധ്യക്ഷതവഹിച്ചു. വി.ടി. ബൽറാം യോഗം ഉദ്ഘാടനംചെയ്തു. ഡോ. ജിന്റോ ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി, മധു, ബാവ മാളിയേക്കൽ, ഹസീബ്, സലിം, കരീം, സുധീർ, കെ.പി.സി.സി കായികവേദി നിയോജക മണ്ഡലം പ്രസിഡന്റ് അനീസ്, മുസ്തഫ, പ്രിയ, മുജീബ്, വിജീഷ് കുട്ടൻ, കരീം വാവനൂർ, ഫിറോസ്, പി.വി. സുധീർ എന്നിവർ പങ്കെടുത്തു. സിറാജ് വാവനൂർ സ്വാഗതവും റിയാസ് മണിയാറത്ത് നന്ദിയും പറഞ്ഞു.
