Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്‍വര്‍ മെരുങ്ങുന്നു, നിലമ്പൂരില്‍ ബിജെപി പിന്‍മാറി, പകരം ബിഡിജെഎസ്; എല്‍ഡിഎഫ് പരിഗണനയില്‍ പൊതു സ്വതന്ത്രന്‍


നിലമ്പൂര്‍: അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ കലാപക്കൊടി താഴ്ത്താനൊരുങ്ങി നില മ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങള്‍ തിരക്കിട്ട് നടത്തിയ അനുനയ നീക്കങ്ങള്‍ ഫല പ്രാപ്‌തിയിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. അന്‍വറിന് യുഡിഎഫില്‍ പ്രവേശനവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉറച്ച മണ്ഡലവും എന്ന വാഗ്‌ദാനം നല്‍കിയാണ് അനുനയിപ്പിച്ചിരിക്കുന്നത്.

ഇന്നലെ ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തു വന്ന അന്‍വറിനെ അനുനയിപ്പിക്കാനുള്ള നീക്കം ആദ്യം മുന്നോട്ടു വച്ചത് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനായിരുന്നു. സുധാകരനുമായുള്ള കൂടിക്കാഴ്‌ചയില്‍തന്നെ അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി ഉള്‍ക്കൊള്ളുമെന്ന ഉറപ്പ് സുധാകരനില്‍ നിന്നുണ്ടായി. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ഥിയെ പിന്‍വലിക്കുക എന്നത് അത്യന്തം ദുഷ്‌കരമാണെന്ന കാര്യം കൂടി സുധാകരന്‍ അന്‍വ റിനെ ബോധ്യപ്പെടുത്തിയതോടെ അന്‍വര്‍ വഴങ്ങുകയായിരുന്നു. താന്‍ മത്സര രംഗത്തുണ്ടാകില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് മറ്റാരെങ്കിലും സ്ഥാനാര്‍ഥിയാകില്ലെന്ന ഉറപ്പും അന്‍വര്‍ സുധാകരനു നല്‍കി.

തൊട്ടു പിന്നാലെ ഇന്ന് മലപ്പുറത്തെത്തി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹിരിക്കാന്‍ അന്‍വര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചു. അതില്‍ പ്രധാനം തൃണമൂലിൻ്റെ മുന്നണി പ്രവേശവും സുരക്ഷിതമായ സീറ്റും എന്നതായിരുന്നു. സുരക്ഷിത സീറ്റിനായി ലീഗ് വിട്ടു വീഴ്‌ച ചെയ്യാമെന്ന ഉറപ്പും കുഞ്ഞാലിക്കുട്ടി നല്‍കി. അന്‍വര്‍ താത്പര്യം പ്രകടിപ്പിച്ച കോഴിക്കോട് ജില്ലയിലെ മലയോര മണ്ഡലമായ തിരുവമ്പാടി നിയമസഭാ മണ്ഡലം വിട്ടു നല്‍കാനുള്ള സന്നദ്ധതയും കുഞ്ഞാലി ക്കുട്ടി അന്‍വറിനെ അറിയിച്ചു. പിന്നാലെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുമായി ആശയ വിനിമയം നടത്തിയ കുഞ്ഞാലിക്കുട്ടി, അന്‍വറിൻ്റെ ഉള്ളി ലിരുപ്പ് വിശദമായി ഇരുവരെയും ധരിപ്പിച്ചു.

നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിനെ പിണക്കി മാറ്റി നിര്‍ത്തുന്നതിനേക്കാള്‍ നല്ലത് അന്‍വറിനെ കൂടെ നിര്‍ത്തുന്നതാണെന്ന വിലയിരുത്തലില്‍ മൂന്നു നേതാക്കളും എത്തിച്ചേര്‍ന്നു. ഉച്ചയോടെ കെപിസിസി നിര്‍ദ്ദേശ പ്രകാരം ജനറല്‍ സെക്രട്ടറി കെ ജയന്ത്, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീണ്‍കുമാര്‍ എന്നിവര്‍ അന്‍വ റിനെ നിലമ്പൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് മുന്നണി പ്രവേശനത്തില്‍ മറ്റ് തടസങ്ങളൊന്നു മില്ലെന്ന കെപിസിസി നേതൃത്വത്തിൻ്റെ നിലപാട് അറിയിച്ചു. ഇതോടെയാണ് അന്‍വര്‍ അയഞ്ഞത്. അന്‍വറിൻ്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

അതേ സമയം 1982 മുതല്‍ നിലമ്പൂരില്‍ സ്ഥിരമായി മത്സരിക്കുന്നതില്‍നിന്ന് ബിജെപി പിന്‍മാറി. ഇത്തവണ സീറ്റ് ബിഡിജെഎസിനു കൈമാറി മത്സര രംഗത്തുനിന്ന് മാറി നില്‍ക്കാനാണ് ബിജെപി തീരുമാനം. പാര്‍ട്ടി പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്‌തി ശക്തമാണ്. മത്സര രംഗത്തുനിന്ന് പിന്‍മാറിയതുണ്ടാക്കുന്ന പരിഹാസങ്ങള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

അതിനിടെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീ സില്‍ പാര്‍ട്ടി നേതൃത്വം യോഗം തുടങ്ങി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലാണ് യോഗം. ജൂണ്‍ 1 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാ ടനം ചെയ്യും. അതിനു മുന്‍പായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് രംഗത്തിറങ്ങാനാണ് സിപിഎം ആലോചന. യുഡിഎഫിൻ്റെ സ്ഥാനാര്‍ഥി ശക്തനാണെന്ന വിലയിരുത്തല്‍ സിപിഎം ജില്ലാ കമ്മിറ്റിക്കുണ്ട്. പുറമേ പി വി അന്‍വര്‍ വെടി നിര്‍ത്തലിലേക്കു നീങ്ങുന്നത് യുഡിഎഫിനുണ്ടാക്കാവുന്ന നേട്ടവും പാര്‍ട്ടി കണക്കു കൂട്ടുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനനുകൂലമായി ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടായാല്‍ അത് അത്യന്തം അപകടമാണെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു. അതിനാല്‍ ന്യൂനപക്ഷ ഏകീകരണമുണ്ടാകാതെ നോക്കുക എന്നതിലായിരിക്കും ജാഗ്രത. ഇതിനായി സമസ്‌തയിലെ കാന്തപുരം വിഭാഗത്തിന് അലോസര മുണ്ടാകാത്ത നിലയില്‍ മുന്നോട്ടു പോകാനായിരിക്കും ശ്രമം.

എം സ്വരാജ് സ്ഥാനാര്‍ഥിയാകണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് പാര്‍ട്ടി പച്ചക്കൊടി കാട്ടിയേ ക്കില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗത്തെ ഉപതെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ സപിഎം നേതൃത്വ ത്തിന് താത്പര്യമില്ല. ഒരു പൊതു സ്വതന്ത്രനിലേക്കുള്ള ആലോചനകളാണ് പാര്‍ട്ടിയില്‍ സജീവം. സ്‌പോ ര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻ്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ യു ഷറഫലിയുടെ പേര് പരിഗണനയിലാണ്.

മലയോര കുടിയേറ്റ മേഖലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ മുഖത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം എടക്കര ഏരിയാ കമ്മിറ്റി അംഗവുമായ ഷെറോണ റോയ്, യുവ മുഖം എന്ന നിലയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻ്റ് പി ഷബീര്‍ എന്നിവരിലേക്കാണ് ആലോചനകള്‍ തത്കാലം എത്തി നില്‍ക്കുന്നത്. എല്ലാത്തിനുമുപരിയായി ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി രംഗ പ്രവേശം ചെയ്‌താലും അത്ഭുതപ്പെടാനില്ലെന്നാണ് സിപിഎം നല്‍കുന്ന സൂചനകള്‍.


Read Previous

17500 വോട്ട് താമര ചിഹ്നത്തില്‍ വീണ നിലമ്പൂരില്‍ എന്തുകൊണ്ട് ബിജെപി മത്സരിക്കുന്നില്ല?; കച്ചവടക്കാരനെ പ്രസിഡന്റ് ആക്കിയാല്‍ ഇങ്ങനെയിരിക്കും

Read Next

പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുന്നു, ഇനി കാലുപിടിക്കാനില്ല’; കോണ്‍ഗ്രസിനെതിരെ അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »