ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരത ക്കെതിരായ ഇന്ത്യൻ നിലപാടിനെയും കുറിച്ച് സൗദി അധികാരികളോട് വിശദീകരിക്കാൻ റിയാദി ലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം പൂർത്തിയാക്കി മടങ്ങി . സൗദി ശൂറ കൗൺസിൽ പ്രതിനിധികളെയും വിദേശകാര്യ സഹമന്ത്രിയെയും കണ്ടു ആദ്യ ദിനം ചര്‍ച്ച നടത്തി. അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാടിനെയും ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനത്തെയും കുറിച്ച് വിശദീകരിച്ച സംഘം സൗദിയുടെ ഭീകരവാദ വിരുദ്ധ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു.
റിയാദിലെ ഇന്ത്യൻ എംബസി ഹാളിൽ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി പ്രതിനിധി സംഘം സംവധിച്ചു, സൗദി ഉൾപ്പെടെ പാകിസ്ഥാന് ധന സഹായം ചെയ്യുന്ന രാജ്യങ്ങൾ അവ ഭീകര പ്രവർ ത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് അതാത് രാജ്യങ്ങളെ അറിയിച്ചതായി കേന്ദ്ര സർക്കാർ നിയോഗിച്ച സർവ കക്ഷി സംഘം നേതാവ് ബൈജയന്ത് പാണ്ടേ എം പി.വ്യക്തമാക്കി.
ഇന്ത്യ, സൗദി ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും സർക്കാരാണ് സൈന്യത്തെ നിയന്ത്രിക്കുന്നത്. എന്നാൽ പാകിസ്ഥാനിൽ മറിച്ചാണ് സംഭവിക്കുന്നത്. ഇതിൽ മാറ്റം വരണ മെന്നാണ് ഇന്ത്യുടെ നിലപാട്. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾളും ഇതെ നിഗമനത്തിൽ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറെ ഭീകര പ്രവർത്തനങ്ങൾക്ക് ഇരയായ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഭീകര പ്രവർത്തന ങ്ങൾക്ക് എതിരെ അടിക്ക് അടി എന്ന ഇന്ത്യയുടെ നിലപാടിൽ സൗദിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.ഭീകര കേന്ദ്രങ്ങൾ അടച്ചു പൂട്ടിയാൽ മാത്രമേ ഇനി പാകിസ്ഥാനുമായി ചർച്ചകൾക്ക് വഴി തുറക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്ക് നേരെ പാകിസ്ഥാൻ ഇനി ഭീകര പ്രവർത്തനം നടത്തിയാൽ ആ രാജ്യത്തെ ഇല്ലാതാക്കി കളയുമെന്ന് പ്രതിനിധി സംഘത്തിലെ അംഗവും ബി ജെ പി എം പി യുമായ നിഷികാന്ത് ദുബെ മുന്നറിയിപ്പ് നൽകി.

അധിനിവേശ കാശ്മീർ പിടിച്ചെ ടുക്കുന്നത് ഉൾപ്പെടെയുള്ള തിരിച്ചടി നൽകി കൊണ്ടായിരിക്കും അതെ ന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി എം പി മാരായ ഫാങ്നോൺ കൊന്യാക്, രേഖ ശർമ,രാജ്യസഭ അംഗ മായ സത്നാം സിങ് സന്ധു, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗള എന്നിവരും പരിപാടി യിൽ പങ്കെടുത്തു
.മദീന സന്ദർശനത്തിനു പോയതിനാൽ സംഘത്തിലെ മറ്റൊരംഗമായ അസദു ദ്ദീൻ ഓവൈസി എം. പിക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ത്യൻ എംബസി ഡി സി എം അബു മാത്തൻ ജോർജ് പരിപാടി യിൽ ആമുഖ പ്രഭാഷണം നടത്തി. ഓപറേഷൻ സിന്ദൂറു മായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ലോക രാജ്യ ങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച 7 അംഗ പ്രതിനിധി സംഘം ചൊവ്വാഴ്ച യാണ് സൗദിയിൽ എത്തിയത്.

കുവൈത്തിൽ നിന്നെത്തിയ സംഘത്തെ നയിക്കുന്നത് ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയാണ്. അസുഖത്തെ തുടർന്ന് ഗുലാം നബി ആസാദ് സംഘത്തിൽ നിന്നൊഴിവായിട്ടുണ്ട്. കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ചൊവ്വാഴ്ച വൈകീട്ട് റിയാദിലെ ത്തിയ ഏഴംഗ സംഘത്തെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽ ശൂറ കൗൺസിലിലെ സൗദി-ഇന്ത്യ സൗഹൃദസമിതി അധ്യക്ഷൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബിയും ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും ചേർന്നാണ് വരവേറ്റത്. ബുധനാഴ്ച രാവിലെ ഇന്ത്യൻ എംബസിയിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ സംഘം ഔദ്യോഗിക ദൗത്യ നിർവഹണത്തിലേക്ക് കടന്നത്. രാവിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സൗദി സർക്കാർ തലത്തിലെ ഉന്നതരും ചിന്തകരും സാംസ്കാരിക പ്രമുഖരും ബിസിനസുകാരുമായൊക്കെയുള്ള കൂടിക്കാഴ്ചകളിലേക്ക് നീങ്ങി.

ഇന്ത്യൻ പാർലമെൻറിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റി ചെയർ മാൻ ഡോ. നിഷികാന്ത് ദുബെ എം.പി (ബി.ജെ.പി), ദേശീയ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺമാരും രാജ്യസഭ അംഗങ്ങളുമായ ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), ചാൻഢിഗഡ് യൂനിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസ്ലറും രാജ്യസഭ അംഗവുമായ സത്നാം സിങ് സന്ധു എം.പി, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായിലൻഡ് എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർദ്ധൻ ശൃംഗള എന്നിവരാണ് സംഘത്തിലുള്ളത്. റിയാദിലെ ദൗത്യം പൂർത്തിയാക്കി സംഘം ഇന്ന് പുലർച്ചെ അൽജീരിയയിലേക്ക് പുറപ്പെട്ടൂ.
