Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല, കേരളത്തില്‍ വോട്ടുള്ള ആര്‍ക്കും മത്സരിക്കാം; എം സ്വരാജ്


മലപ്പുറം: അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് നിലമ്പൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജ് (m swaraj). ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഒരു വോട്ടര്‍ എന്ന നിലയില്‍ എല്ലാവരുടേയും അവകാശമാണ് അതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു സ്വരാജ്.

അര്‍ധരാത്രിയില്‍ അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുക എന്നായിരുന്നു സ്വരാജിന്റെ മറുപടി. അതില്‍ അഭിപ്രായം പറയാനാകില്ല. ഒരു ആഗ്രഹവും വെച്ചുപുലര്‍ത്താനാകില്ല. ഓരോരുത്തരും അവരവര്‍ക്ക് ചേരുന്ന വിധത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും നടത്തിക്കൊണ്ടേയിരിക്കും – സ്വരാജ് പറഞ്ഞു.

അന്‍വര്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; കേരളത്തില്‍ വോട്ടുള്ള ആര്‍ക്കുവേണമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. പിവി അന്‍വര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അവകാശമാണ്. നിലമ്പൂരി ലെ വോട്ടര്‍ എന്ന നിലയില്‍ അങ്ങനെ മാത്രമേ ആശംസിക്കാനേ സാധിക്കൂ എന്നായിരുന്നു സ്വരാജിന്റെ മറുപടി.

സിപിഎമ്മിന്റെ നിര്‍ബന്ധം കൊണ്ടാണ് സ്വരാജ് സ്ഥാനാര്‍ഥിയായതെന്ന കെ സുധാകരന്റെ ആരോപ ണത്തിനും സ്വരാജ് മറുപടി പറഞ്ഞു. ചില ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാം. എന്നാല്‍ ഞാന്‍ അപേക്ഷിച്ചു എന്ന് എങ്ങനെയാണ് പറയുക. അദ്ദേഹം (കെ സുധാകരനോട്) വഴി പാര്‍ട്ടിയോട് പറയണം എന്ന് ഞാന്‍ അപേക്ഷിച്ചോ?. ഞങ്ങളുടെ പാര്‍ട്ടിയിലെ രീതികള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പലര്‍ക്കും അറിയില്ല. സിപിഎം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്താണ് അതിന്റെ സംഘടനാരീതി, ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ മത്സരിക്കരുതെന്നോ അപേക്ഷിക്കുന്ന രീതിയുണ്ടോ? കോണ്‍ഗ്രസ് പോലെയാണ് എല്ലാ പാര്‍ട്ടിയും എന്ന് ധരിച്ച് പോകുകയാണ്. ദയവായിട്ട് കെ. സുധാകരന്‍ മനസ്സിലാക്കണം, എല്ലാവരും നിങ്ങളെപ്പോലെയല്ല. അദ്ദേഹത്തിന് കുറേ മനസ്സിലായി വരുന്നുണ്ടെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.


Read Previous

അഡ്വ. മോഹന്‍ ജോര്‍ജ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി

Read Next

14 ലക്ഷം തീർഥാടകർ ഹജ്ജിനായി സൗദിയിൽ എത്തി, ചൂടിനെ പ്രതിരോധിക്കാന്‍ ആരോഗ്യ സേവനങ്ങൾ ശക്തമാക്കി; അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാര്‍ എല്ലാവരും എത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »