Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്‍വറിനെ കണ്ടല്ല യുഡിഎഫ് മത്സരത്തിനിറങ്ങിയത്; ആര്യാടന്‍ ഷൗക്കത്തിന് വിജയം ഉറപ്പെന്ന് അടൂര്‍ പ്രകാശ്


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറുമായുള്ള സഹകരണത്തിനില്ലെന്ന് ശക്തമായ സൂചന നല്‍കി യുഡിഎഫ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ വെല്ലുവിളിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് (Adoor Prakash ) പ്രതികരിച്ചു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു യുഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കിയത്.

നിലമ്പൂരില്‍ യുഡിഎഫ് മത്സരത്തിനിറങ്ങിയത് പി വി അന്‍വറിനെ കണ്ടല്ല. ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പ് വിജയിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. പി വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചെന്നോ തുറന്നെന്നോ പറയാനില്ല. നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. അത് കഴിഞ്ഞാലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് വ്യക്ക മാകുന്നു. അന്‍വറിന് വാതില്‍ അടച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. യുഡിഎഫിന്റെ അഭിപ്രായമാണ് താന്‍ പറയുന്നത് എന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായ നടപടിയാണ്. അന്‍വ റിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് അദ്ദേഹം പലതവണ പല നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകട്ടെ. പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫിന്റെയും നിലപാടുകള്‍ വ്യത്യസ്ഥമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ് എന്നും യുഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടം അന്‍വറിനെ കണ്ടത് വ്യക്തിപരമായാണ്. അര്‍ധരാത്രിയിലെ കൂടിക്കാഴ്ച കോണ്‍ഗ്രസ് രീതിയല്ലെന്നും അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Read Previous

പാർട്ടി പറഞ്ഞതാണ് ശരി, നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ സമ്മതിക്കുന്നു; ഔട്ട്സ്പോക്കൺ ആകാനില്ല: രാഹുൽ മാങ്കൂട്ടത്തിൽ

Read Next

നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാര്‍ഥി; സ്വരാജ് വിഎസിനെ വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കുമെന്ന് പറഞ്ഞയാള്‍’ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പിവി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »