ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചു. റിയാദിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾ, ഒഐസിസി കുടുംബത്തിലെ വിജയികളായ റിയാദിലെയും നാട്ടിലെയും വിദ്യാർത്ഥി കൾ എന്നിവരെയാണ് ആദരിച്ചത്.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ‘ആദരവ് 2025’ പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. പ്രസ്തുത പരിപാടി അൽ റയാൻ മെഡിക്കൽ ഗ്രൂപ്പ് മാനേജർ മുഷ്ത്താഖ് അലി ഉൽഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഡ്യൂൺസ് ഇൻറ്റർ നാഷണൽ റിയാദ് സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപ് മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം കൺവീനർ രഘുനാഥ് പറശനിക്കടവ് ആമുഖം പറഞ്ഞു. ഒഐസിസി ഭാരവാഹിക ളായ യഹിയ കൊടുങ്ങല്ലൂർ, അഡ്വ: എൽ കെ അജിത്ത്, സുരേഷ് ശങ്കർ, അബ്ദുള്ള വല്ലാഞ്ചിറ, സജീർ പൂന്തുറ, ഷുക്കൂർ ആലുവ, ബാലു കുട്ടൻ, അബ്ദുൽ കരീം കൊടുവള്ളി, മൃദുല വിനീഷ്, സ്മിത മുഹിയി ദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ നന്ദിയും പറഞ്ഞു.
എക്സലൻസ് അവാർഡിന് അർഹത നേടിയ വിദ്യാർത്ഥികളായ ഹൈഫ ജൂലിനർ അബ്ദുൽ കരീം, സാമിയ സാജിദ ഷഫീർ, അനു റോസ് ജോമോൻ, മുന ഖാലിദ്,ഹിബ യു ആർ റഹ്മാൻ, അഫ്ല മുസ്തഫ എന്നീ വിദ്യാർത്ഥികൾക്ക് റഹ്മാൻ മുനമ്പത്ത്, സലീം ആർത്തിയിൽ, ഷാനവാസ് മുനമ്പത്ത്, സൈഫ് കായ ങ്കുളം, ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി എന്നിവർ സമ്മാനിച്ചു. വിവിധ ജില്ലകളിൽ നിന്നും വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മാത്യു എറണാകുളം, നാസർ വലപ്പാട്, ഷാജി മടത്തിൽ, ഉമർ ഷരീഫ്, അൻസാർ വർക്കല, ബാബുക്കുട്ടി, നസീർ ഹനീഫ, സിജോ ചാക്കോ, ഹരീന്ദ്രൻ പയ്യന്നൂർ, വഹീദ് വാഴക്കാട്, മൊയ്തീൻ മണ്ണാർക്കാട് എന്നിവർ വിതരണം ചെയ്തു.
അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, നാസർ ലെയ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
