Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചു’; മുഹമ്മദ് സിന്‍വാറിനെ വകവരുത്തിയത് അതിസങ്കീര്‍ണ ഓപ്പറേഷനിലൂടെയെന്ന് ഐഡിഎഫ്


ഗാസ: ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഗാസയിലെ തലവനുമായ മുഹമ്മദ് സിന്‍വാറിനെ വധിച്ചത് അതി സങ്കീര്‍ണമായ ഓപ്പറേഷനിലൂടെയെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്).

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ താഴെ പ്രത്യേകം നിര്‍മിച്ച ഭൂഗര്‍ഭ അറയിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ അടക്കമുള്ളവരുടെ താവളം. അതി സങ്കീര്‍ണമായ തുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചാണ് ഇസ്രയേലി സൈന്യം അവിടെയെത്തിയത്.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇസ്രയേല്‍ സെക്യൂരിറ്റി അഥോറിറ്റി, ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ഇസ്രയേല്‍ എയര്‍ ഫോഴ്സ് എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മുഹമ്മദ് സിന്‍വാറിനെയും മറ്റൊരു നേതാവായ മുഹമ്മദ് സബാനെഹ് എന്നിവരുള്‍പ്പെടെ 28 പേരെ വധിക്കാനായത്.

ഈ ഭൂഗര്‍ഭ ഒളിത്താവളവും തീവ്രവാദികളെ ‘ഉന്മൂലനം’ ചെയ്യുന്നതിനായി നടത്തിയ ഓപ്പറേഷനും കാണിക്കുന്ന ഒരു വീഡിയോ ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ പുറത്തു വിട്ടു. ആക്രമണത്തിന് മുമ്പും ശേഷവും കൃത്യമായ വ്യോമ നിരീക്ഷണം, അധിക ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ സിവിലിയന്‍ നാശ നഷ്ടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു.

അതേസമയം തങ്ങള്‍ നടത്തിയ റെയ്ഡ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടി ല്ലെന്നും ഐഡിഎഫ് അവകാശപ്പെട്ടു. ഭീകര പ്രവര്‍ത്തനത്തിനായി ആശുപത്രി ഉപയോഗിച്ചതിലൂടെ സാധാരണക്കാരെ നിന്ദ്യമായും ക്രൂരമായും ഹമാസ് ചൂഷണം ചെയ്യുകയാണെന്നും ഐഡിഎഫ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചു’; മുഹമ്മദ് സിന്‍വാറിനെ വകവരുത്തിയത് അതിസങ്കീര്‍ണ ഓപ്പറേഷനിലൂടെയെന്ന് ഇസ്രയേല്‍ സൈന്യംതുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചു’; മുഹമ്മദ് സിന്‍വാറിനെ വകവരുത്തിയത് അതിസങ്കീര്‍ണ ഓപ്പറേഷനിലൂടെയെന്ന് ഇസ്രയേല്‍ സൈന്യംതുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചു’; മുഹമ്മദ് സിന്‍വാറിനെ വകവരുത്തിയത് അതിസങ്കീര്‍ണ ഓപ്പറേഷനിലൂടെയെന്ന് ഇസ്രയേല്‍ സൈന്യം ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു യഹിയ സിന്‍വാര്‍.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കഴിഞ്ഞ വര്‍ഷം ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് പിന്‍ഗാമിയായി ഹമാസ് യഹിയയെ നിയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 ന് നടന്ന ഏറ്റുമുട്ടലിലാണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്.

സഹോദരന്റെ മരണ ശേഷം മുഹമ്മദ് സിന്‍വാര്‍ നേതൃത്വത്തിലെത്തി. പിന്നീട് ഇസ്രയേലിനെതിരായ പല നീക്കങ്ങളും നടത്തിയത് ഇയാളായിരുന്നു. ഇക്കഴിഞ്ഞ മെയ് 14 ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നതായുള്ള വിവരം പുറത്തു വന്നിരുന്നു.

എന്നാല്‍, ഇയാള്‍ മരിച്ചോ, ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന (ഐഡിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.


Read Previous

ഗാസ വെടിനിർത്തൽ കരാറിൽ‌ മാറ്റങ്ങൾ‌ വേണമെന്ന് ഹമാസ്; ബന്ദികളെ മോചിപ്പിച്ചേക്കും

Read Next

ജലനിരപ്പ് അപകട നിലയില്‍: ഇടുക്കിയില്‍ നാല് ഡാമുകളില്‍ റെഡ് അലര്‍ട്ട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടിക്ക് മുകളില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »