Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂര്‍ പോരാട്ടച്ചൂടിലേക്ക്


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ നിലമ്പൂരിലെ മത്സരരംഗം ചൂടേറി. രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് എം സ്വരാജ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എ വിജയരാഘവന്‍, പി കെ സൈനബ, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയ സിപിഎം നേതാക്കള്‍ സ്വരാജിന് ഒപ്പമുണ്ടായിരുന്നു.

ആരു മത്സരിച്ചാലും തന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു മങ്ങലുമില്ലെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെ പി വി അന്‍വറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പ്രകടനമായെത്തിയാണ് അന്‍വര്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വന്യജീവികള്‍ അളുകളെ കൊല്ലുമ്പോള്‍ അവര്‍ക്ക് 10 ലക്ഷം രൂപയുടെ ചെക്കെഴുതി വെച്ചിട്ടുള്ള മന്ത്രിയുള്ള നാടാണ് നമ്മുടേത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പി വി അന്‍വര്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജും ഉച്ചയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയും നാമനി ര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മത്സരിക്കാന്‍ വിമുഖത കാണിച്ചതിന് ബിജെപിക്കെ തിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു ശേഷമാണ് അഡ്വ. മോഹന്‍ ജോര്‍ജിനെ നാടകീയമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.

നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലു മണിക്ക് നിലമ്പൂര്‍ കോടതിപ്പടിയിലാണ് കണ്‍ വെന്‍ഷന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.


Read Previous

ഷാഫിക്ക് രാഹുലിനെ വെട്ടണം; അതിനാണ് ഈ കളവുപറച്ചില്‍; തെളിവുകള്‍ പുറത്തുവിടുമെന്ന് അന്‍വര്‍

Read Next

നാവില്‍ കൊതിയൂറും രുചി; മഞ്ചീസ്’ ബ്രോസ്റ്റഡ്; ഇപ്പോള്‍ റിയാദിലെ ബത്ഹയിലും പ്രവര്‍ത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »