Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആക്ഷന്‍, പ്രണയം, സംഗീതം! വിവാദങ്ങള്‍ക്കിടയിലും കത്തിക്കയറിയോ ‘തഗ് ലൈഫ്’? സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ഇങ്ങനെ


ഇന്ത്യന്‍ സിനിമയുടെ മാസ്റ്റര്‍പീസ് ഫിലിം മേക്കര്‍മാരിലൊരാളായ മണിരത്നം ഒരുക്കിയ കമല്‍ ഹാസന്‍ നായകനായ ചിത്രമാണ് ‘തഗ്‌ ലൈഫ്’. ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്. 34 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നതിന്‍റെ പ്രത്യേക കൂടിയുണ്ട്. വമ്പന്‍ താരനിരയോടെ എത്തിയ തഗ് ലൈഫ് ഇന്നാണ് (ജൂണ്‍ 5) ആഗോളതലത്തില്‍ റിലീസ് ചെയ്‌തിരിക്കുന്നത്.

സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന കമല്‍ഹാസ ന്‍റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണാടക ഹൈക്കോടതി പോലും ഇതില്‍ ഇടപ്പെട്ടു. ഇതേ തുടര്‍ന്ന് കര്‍ണാടകയില്‍ ഈ ചിത്രം റിലീസിന് എത്തിയതുമില്ല. എന്നാല്‍ ചിത്രം മറ്റു തിയേറ്ററുകളില്‍ എത്തിയപ്പോള്‍ എങ്ങനെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത് എന്ന് നോക്കാം.

സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍

ചിത്രത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സംവിധാനത്തെ കുറിച്ചുമൊക്കെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ നിരാശ പ്രകടിപ്പിച്ച് എത്തിയവരാണ് കൂടുതല്‍ പേരും.

തഗ്‌ലൈഫിന്‍റെ കഥ നടക്കുന്നത് ഡല്‍ഹിയിലാണ്. നായകനാവട്ടെ ബോംബയിലും. ശക്തിവേലിന്‍റെയും സദാനന്ദന്‍റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്യാങ്ങുകള്‍. ഇവര്‍ തമ്മിലുള്ള കുടിപ്പകയില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. പറയത്തക്ക പുതുമകളൊന്നും സിനിമയ്ക്കില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായ പ്പെടുന്നത്. മണിരത്നം സിനിമയ്ക്ക് പ്രതീക്ഷയ്‌ക്കൊത്തപ്പോലെ സിനിമയ്ക്ക് കാര്യമായി ഒന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

  • എന്നാല്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ടും ആളുകള്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. മാസ്, ക്ലാസ്, രോമാഞ്ചം നിറഞ്ഞ നിമിഷങ്ങള്‍. എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്. രണ്ടാം പകുതിയില്‍ ആക്ഷന്‍, സ്റ്റണ്ടുകള്‍ , സെന്‍റിമെന്‍റ് ടച്ചില്‍ അവസാനിക്കുന്ന തഗ് സ്റ്റോറി, ബ്ലോക്ക് ബസ്റ്റര്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
  • സിനിമ മന്ദഗതിയിലാണ് മുന്നോട്ടു പോകുന്നത്. കഥ പ്രവനാതീതമാണ്. വലിയ അഭിനേതാക്കാള്‍ ഉണ്ടായിട്ടും ഒരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രം നല്‍കാന്‍ കഴിഞ്ഞില്ല. അത് തീര്‍ച്ചയായും നിരാശജനകമാണ്. മറ്റൊരാള്‍ പറയുന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നാണ്. എല്ലാ അഭിനേതാക്കളുടെയും പ്രകടനം മികച്ചതാണ്.
  • മറ്റൊരു പ്രേക്ഷകര്‍ കുറിച്ചത് ഇങ്ങനെ ബ്രാന്‍ഡ് സംവിധായകരും വലിയ നടന്മാര്‍ക്കും ശരാശരി സിനിമ നല്‍കാന്‍ കഴിയുന്നില്ല. കോളിവുഡിന് എന്താണ് സംഭവിക്കുന്നത്? വലിയ മുതല്‍മുടക്കില്‍ എത്തിയ ചിത്രത്തിന് പോലും പോസറ്റീവായി നല്‍കാന്‍ ഒന്നുമില്ല എന്നാണ്. സിലംബരശൻ ടി.ആർ, തൃഷ കൃഷ്‌ണ എന്നിവരുൾപ്പെടെയുള്ള സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചില പ്രേക്ഷകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുണ്ട്.
  • തഗ് ലൈഫ് എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കമൽ ഹാസന്‍റെ ശ്രമങ്ങ ളെയും മണിരത്നത്തിന്‍റെ സംവിധാനത്തെയും ചില പ്രേക്ഷകർ പോസിറ്റീവായി കാണുന്നുണ്ടെങ്കിലും മറ്റു പലരും ചിത്രത്തിന്‍റെ വേഗതയേയും കഥാസന്ദർഭത്തെയും വിമര്‍ശിക്കുന്നുണ്ട്.
  • കമല്‍ഹാസനും മണിരത്നവും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍റെ സംഗീത ത്തേയും രവി കെ ചന്ദ്രന്‍റെ ഛായാഗ്രാഹത്തേയും പ്രേക്ഷര്‍ പുകഴ്ത്തുന്നുണ്ട്. ഇതിലെ ഫ്രെയിമുകളെ കുറിച്ചും എടുത്തു പറയുന്നുണ്ട്. പാട്ടിലും ബാക്ക് ഗ്രൗണ്ട്സ്കോറിലും തന്‍റെ ക്ലാസ് അതുപോലെ നിലനിര്‍ത്തുന്നുണ്ട്. സൗണ്ട് ഡിസൈനിലും അതീവ മികവു പുലര്‍ത്തിയിട്ടുണ്ട്. ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിങ്ങും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പിനും കൈയ്യടി ലഭിക്കുന്നുണ്ട്.
  • കമല്‍ഹാസിന്‍റെ ഈ പ്രായത്തിലുമുള്ള ആക്ഷന്‍ പ്രണയരംഗങ്ങള്‍ മികവു പുലര്‍ത്തിയിട്ടു. തൃഷയേയും ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്. മലയാളിയായ കാഞ്ഞിരപ്പള്ളിക്കാരന്‍ പത്രോസ് ആയാണ് ജോജു എത്തുന്നത്. പൊതുവില്‍ ഈ സിനിമ നല്‍കുന്നത് നിരാശയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.


Read Previous

ബലി പെരുന്നാളിൻ്റെ സന്തോഷത്തിൽ നാട്; വിശ്വാസികൾക്കിത് ദേഹേച്ഛകൾക്കെതിരെയുള്ള സമര പ്രഖ്യാപനം, പെരുന്നാള്‍ നിറവില്‍ പ്രവാസലോകം

Read Next

സീനിയര്‍ നടന്‍മാര്‍ മാറ്റി നിര്‍ത്തിയപ്പോള്‍ നിന്‍റെ അച്ഛന്‍ മാത്രമാണ് കൂടെ നിര്‍ത്തിയത്, ഈ പറഞ്ഞ വിനായകന്‍ തന്നെ ഇപ്പോള്‍ വിമര്‍ശിക്കുന്നു”: ചന്തു സലിം കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »