Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍; തന്നെ ഊട്ടിയിരുന്ന അമ്മയുടെ ദുഃഖത്തില്‍ നിറകണ്ണുകളുമായി പങ്കുചേരാനെത്തി ഈ കാടിന്‍റെ പുത്രന്‍


ഹൈദരാബാദ്: നമുക്ക് ചുറ്റും പകയുടെയും വിദ്വേഷത്തിന്‍റെയും കാഴ്‌ചകളാണ് എങ്ങും കാണാനാകു ന്നത്. എന്തെങ്കിലും നേട്ടം നമുക്ക് ഉണ്ടാകുമെങ്കില്‍ മാത്രം ഒരാളുമായി നാം കൂട്ടുകൂടും. എങ്ങും കുശുമ്പും കുന്നായ്‌മയും കുതുകാല്‍ വെട്ടും മാത്രം. എന്നാലിതാ ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍ നമുക്ക് പകര്‍ന്ന് നല്‍കുകയാണ് ഒരു കുരങ്ങന്‍. തെലങ്കാനയിലെ മുലുഗു ജില്ലയില്‍ നിന്നുള്ള കാഴ്‌ചയാണിത്. തനിക്ക് എന്നും ഭക്ഷണം നല്‍കിക്കൊണ്ടിരുന്ന അമ്മയുടെ മരിച്ചു പോയ മകന്‍റെ സംസ്‌കാര ചടങ്ങുകളില്‍ ഈറനണിഞ്ഞ കണ്ണുകളുമായി പങ്കെടുക്കുന്ന കുരങ്ങന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വെങ്കടപുരം-വജെദൂ പാതയില്‍ സ്ഥിതി ചെയ്യുന്ന കനകദുര്‍ഗ ക്ഷേത്രത്തിലെ ജീവനക്കാരിയാണ് ബിസി മാരിഗുഡം ഗ്രാമത്തിലെ ബോല്ലെ വെങ്കിടരാമണ്ണ. എല്ലാ ദിവസവും ക്ഷേത്രത്തിലെത്തുന്ന ഒരു കുരങ്ങിന് ഈ അമ്മ പ്രസാദം നല്‍കിയിരുന്നു. വ്യഴാഴ്‌ച ഇവര്‍ ക്ഷേത്രത്തില്‍ പോയില്ല. അവരുടെ മകന്‍ വീരരാജു അസുഖം മൂലം മരിച്ചതിനാലാണ് ഇവര്‍ക്ക് ക്ഷേത്രത്തിലേക്ക് വരാനാകാതെ ഇരുന്നത്. വെങ്കിട രാമണ്ണ യെ കാണാതിരുന്നത് മൂലം അരകിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് അന്വേഷിച്ചെത്തി ഈ കുരങ്ങന്‍. അവിടെ തന്‍റെ അന്നദാതാവായ അമ്മയുടെ മകന്‍റെ മൃതദേഹത്തിനരുകില്‍ ദീര്‍ഘനേരം ദുഃഖം ഘനീഭവിച്ച മുഖവുമായി അവന്‍ ഇരുന്നു. കണ്ട് നിന്നവരുടെ എല്ലാം കണ്ണ് നനയിച്ച സംഭവമായി മാറി ഇത്. കൂട്ടത്തില്‍ ആരോ എടുത്ത ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

അമ്മയുമായുള്ള തന്‍റെ സ്‌നേഹത്തിന്‍റെ ആഴം അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ആ കുര ങ്ങന്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. തനിക്കും അമ്മയുടെ ദുഃഖത്തില്‍ അത്യധികം സങ്കടമുണ്ടെന്ന് അവന്‍ പറയാതെ പറയുകയാണ്. തനിക്ക് അമ്മ നല്‍കിയ സ്‌നേഹത്തിന് പകരമായി ഈ കുരങ്ങന്‍ മരിച്ച് പോയ ആ മകന് വായിലേക്ക് എന്തോ പൂവോ കായോ വച്ച് കൊടുക്കുന്നതും ഈ ചിത്രങ്ങളില്‍ കാണാം.

അമ്മയ്ക്ക് മകന്‍റെ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെയെന്നും ഈ മിണ്ടാപ്രാണി ആ അമ്മയെ മനസ് കൊണ്ട് ആശ്വസിപ്പിക്കുന്നുമുണ്ടാകാം. ഒന്നും പറഞ്ഞില്ലെങ്കിലും ചില സാന്നിധ്യം ചിലനേരങ്ങ ളില്‍ നമുക്ക് ആശ്വാസമാകാറുണ്ടല്ലോ. മകനെ പോലെ തന്നെ കരുതിയാകാം ആ അമ്മ ഈ കുരങ്ങന് ഭക്ഷണം നല്‍കിയിരുന്നത്. അത് കൊണ്ട് തന്നെ ഇനി താനുണ്ടാകുമെന്ന ഉറപ്പ് നല്‍കലാകാം കുരങ്ങിന്‍റെ ഈ വരവും ആ അമ്മയുെട ദുഃഖത്തില്‍ പങ്കു ചേരലും. ഏതായാലും മനുഷ്യരെക്കാള്‍ നമ്പാന്‍ കൊള്ളാ വുന്നത് ഇത്തരം മിണ്ടാപ്രാണികളാണെന്ന സന്ദേശം കൂടിയാകുന്നു ഈ ചിത്രം.


Read Previous

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍

Read Next

ഹൃദയാഘാതം: പ്രവാസ ലോകത്തെ കലാകാരന്‍, തിരുവനന്തപുരം സ്വദേശി ദമാമിൽ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »