ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ഒരു ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക (Radio Nellikka) ആരംഭിക്കുന്നത്. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ,ആത്മഹത്യ പ്രവണത, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ അധ്യാപകർ, രക്ഷാകർത്താക്കൾ പൊതുസമൂഹം എന്നിവർക്കിടയിൽ ബാലനീതി, പോക്സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ അറിയിച്ചു.
ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുന്നതരത്തിലാണ് റേഡിയോയുടെ രൂപകല്പന. തുടക്കത്തിൽ നാല് മണിക്കൂർ പരിപാടികളാകും പ്രക്ഷേപണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും. ശ്രോതവിന് ഇഷ്ടമുള്ള സമയത്തും ദിവസവും റേഡിയോ നെല്ലിക്കയിലെ പരിപാടികൾ തിരഞ്ഞെടുത്ത് കേൾക്കാൻ സാധിക്കും. പരസ്യങ്ങൾ ഇല്ലാതെ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് റേഡിയോയിലെ പൊതു ഉള്ളടക്കമെന്ന് കമ്മീഷൻ പറഞ്ഞു.
റേഡിയോപരിപാടികളും സമയക്രമവും
രാവിലെ ഏഴ് മുതൽ എട്ട് വരെ റൈറ്റ് ടേൺ എന്ന പരിപാടി കുട്ടികളുടെ അവകാശ നിയമങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ്. സന്തോഷകരവും പ്രചോദനാത്മകവുമായ വിഷയങ്ങളെ രസകരമായ രീതിയിൽ കുട്ടികളുടെ പ്രകടനങ്ങളും പൊതുവിജ്ഞാനവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുക യാണു ചെയ്യുന്നത്. പ്രചോദനവും വിനോദവും പഠനവും ഒത്തുചേർന്ന ഈ പരിപാടി വൈകിട്ട് നാല് മുതൽ അഞ്ച് വരെ വീണ്ടും കേൾക്കാൻ കഴിയും.
രാവിലെ എട്ട് മുതൽ ഒമ്പത് വരെ ഇമ്മിണി ബല്യ കാര്യം എന്ന ഫോണിൻ പരിപാടിയാണ്. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ച് ചേർത്ത് കുഞ്ഞുമനസുകളിൽ സാമൂഹിക സാസ്കാരിക അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.യഥാർത്ഥ ജീവിത കഥകൾ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങൾ പരസ്പര സംവാദങ്ങൾ എന്നിവയിലൂടെ കുട്ടികൾക്ക് സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കാൻ ഈ ഫോണിൻ പരിപാടിയിലൂടെ സാധിക്കും. ഇതേ പരിപാടി വൈകിട്ട് അഞ്ച് മുതൽ ആറ് വരെ വീണ്ടും കേൾക്കാം.
ഉച്ചക്ക് 12 മുതൽ ഒന്ന് വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങൾ, പരിഭവങ്ങൾ, പ്രയാസങ്ങൾ, സന്തോഷങ്ങൾ, അനുഭവങ്ങൾ കഥകൾ എന്നിവ കത്തുകളിലൂടെ പങ്കുവെക്കുന്ന പരിപാടിയാണ് ആകാശദൂത്. എല്ലാ പ്രായക്കാരും സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന പരിപാടി കൂടിയാണിത്. ഇത് രാത്രി എട്ട് മുതൽ ഒമ്പത് വരെ വീണ്ടും കേൾക്കാൻ കഴിയും.
വിദഗ്ദ്ധ ചർച്ചകളിലൂടെയും വിദ്യാഭ്യാസ ഉള്ളടക്കത്തിലൂടെയും കുട്ടികളുടെ സംരക്ഷണ നടപടിക ളെയും മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ച് അറിയാനും റേഡിയോ സഹായകരമാകും. കുട്ടികൾക്കെ തിരായ അതിക്രമങ്ങൾ തിരിച്ചറിയാനും തടയാനും ഈ സംരംഭം സമൂഹത്തിന് സഹായകമാകും. മാതാപിതാക്കളെയും, അധ്യാപകരെയും, കുട്ടികളെയും അവരുടെ അവകാശങ്ങൾ, ഉത്തരവാദിത്ത ങ്ങൾ, സംരക്ഷണ നടപടികൾ എന്നിവയെക്കുറിച്ച് അറിയിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ റേഡിയോയുടെ ഭാഗമായി ഉണ്ടാകും.
കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് അംഗീകരം നൽകുന്നതിനും റേഡിയോ അവസരമൊരു ക്കും. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഗുണകരമായ ചർച്ചകളും സംവാദങ്ങ ളും റേഡിയോയിൽ ഉണ്ടാകും.തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലി ക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 15397 സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ, പി ടി എ, എസ് പി സി, എൻ എസ് എസ്, സ്കൂൾ ക്ലബുകൾ എന്നിവ വഴിയുമാകും കുട്ടികളിൽ റേഡിയോ എത്തുക.
അതുപോലെ കുടുബശ്രീയുടെ 29202 ബാലസഭകളും വനിത ശിശുവികസന വകുപ്പിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങ ളിലും കമ്മിഷന്റെ റേഡിയോ നെല്ലിക്ക എത്തും. കൂടാതെ 1200 ഗ്രാമ-ബ്ലോക്ക്-ജില്ല-മുനിസിപ്പൽ-കോർപ്പറേഷനു കളിലെ 21900 വാഡുകളിലും എൻ.ജി.ഒകൾ, റസിഡൻസ് അസോസിയേഷനുകൾ തൂടങ്ങി സമൂഹത്തിൽ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാൻ റേഡിയോയിലൂടെ കഴിയുമെന്ന് കമ്മിഷൻ കരുതുന്നു. റേഡിയോയുടെ ഉദ്ഘാടനം ജൂൺ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
