Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയ വിമാനത്തിന് ബോംബ് ഭീഷണി വിമാനം വഴിതിരിച്ചുവിട്ടതായി സൗദി എയര്‍ലൈന്‍സ്. സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ ക്വാലാനാമു വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു


442 യാത്രക്കാരുമായി സഞ്ചരിച്ച എസ്.വി 5276 -ാം നമ്പര്‍ വിമാനത്തിന് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി

ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പോകുന്നതിനിടെ സൗദിയ വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ യാണ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഉത്തര ഇന്തോനേഷ്യ യിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താ വളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടതായി സൗദി എയര്‍ലൈന്‍സ് വെളിപ്പെടുത്തി.

207 പുരുഷന്മാരും 235 സ്ത്രീകളും ഉള്‍പ്പെടെ 442 യാത്രക്കാരുമായി സഞ്ചരിച്ച എസ്.വി 5276 -ാം നമ്പര്‍ വിമാനത്തിന് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും യാത്രക്കാരുടെയും ജീവനക്കാരു ടെയും സുരക്ഷ ഉറപ്പാക്കാന്‍ വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതായും സൗദിയ വിശദീകരിച്ചു.

വിമാനം ക്വാലാനാമു വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരെ യും ജീവനക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിച്ചതായും സൗദി എയര്‍ലൈന്‍സ് കോര്‍പറേറ്റ് കമ്മ്യൂണി ക്കേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്റാനി പറഞ്ഞു.

ബന്ധപ്പെട്ട വകുപ്പുകള്‍ വിമാനത്തില്‍ സുരക്ഷാ, സാങ്കേതിക പരിശോധനകള്‍ നടത്തി. വിമാനത്തിന് ഒരു ഭീഷണിയുമില്ലെന്ന് പരിശോധനകളില്‍ വ്യക്തമായി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് സൗദി എയര്‍ലൈന്‍സ് എപ്പോഴും മുന്‍ഗണന നല്‍കുന്നതായും എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്റാനി പറഞ്ഞു.


Read Previous

‘പരമോന്നത നേതാവ്’ എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം; ഈ ഘട്ടത്തിൽ യുഎസ് അദ്ദേഹത്തെ “പുറത്തെടുക്കില്ല” എന്നാല്‍, അമേരിക്കയുടെ ക്ഷമ “നശിച്ചു കൊണ്ടിരിക്കുകയാണ്” ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്

Read Next

സമാധാനം അകലെ,​ മൊസാദ് ആസ്ഥാനം തകർത്ത് ഇറാൻ, യുദ്ധ കമാൻഡറെ വധിച്ച് ഇസ്രയേൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »