ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ടെൽ അവീവ്: ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരവേ, പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. തലസ്ഥാനമായ ടെഹ്റാനിലും വൻസ്ഫോടനങ്ങളു ണ്ടായി. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ സേനയുടെ യുദ്ധ കമാൻഡറായി നാലുദിവസം മുൻപ് നിയമിതനായ അലി ഷദ്മാനിയെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ മുൻഗാമിയായ മേജർ ജനറൽ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതേ തുടർന്നാ ണ് ‘ഖതം അൽ അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ് (ഇറാൻ മിലിട്ടറി എമർജൻസി കമാൻഡ്)’ മേധാവി യായി ഷദ്മാനിയെ അയത്തൊള്ള അലി ഖമനേയി നിയമിച്ചത്. ഖമനേയിയുടെ അടുത്ത സൈനിക ഉപദേ ഷ്ടാവായിരുന്നു ഷദ്മാനി. ഷദ്മാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ തങ്ങൾക്കുനേരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇതുവരെ പ്രയോഗിച്ചതായി ഇസ്രയേൽ പറഞ്ഞു.ഇന്നലെ ഉച്ചകഴിഞ്ഞ് ടെഹ്‌റാനിൽ രണ്ട് ഉഗ്രസ്ഫോടനങ്ങളു ണ്ടായി. സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനത്തിനും മറ്റു സർക്കാർ ഓഫീസുകൾക്കും സമീപം കറുത്ത പുക ഉയർന്നു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ കൂറ്റൻ ബസ് ടെർമിനൽ അഗ്നിഗോള മായി.
ആണവ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം കനത്ത ആഘാതം സൃഷ്ടിച്ചതായി ഐ.എ. ഇ.എ സ്ഥിരീകരിച്ചു. ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരിസ്ഥിതിയെയും ജനങ്ങളു ടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.
