Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ നിന്ന് പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; അവധി കഴിഞ്ഞ് ഈ മാസാവസാനം മടങ്ങാനിരിക്കെയാണ് മരണം


റിയാദ്: ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി. യാംബുവിൽ പ്രവാസിയായ ഇരിക്കൂർ പെരുവളത്ത്പറമ്പ് റഫ്നാസ് വീട്ടിൽ ഖലീലുല്ല (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം. മൂന്ന് പതിറ്റാണ്ടായി യാംബു സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുക യായിരുന്ന ഇദ്ദേഹം ബലിപ്പെരുന്നാളിന് രണ്ടു ദിവസം മുമ്പാണ് റീ-എൻട്രി വിസയിൽ നാട്ടിലെത്തിയത്.

അവധി കഴിഞ്ഞ് ഈ മാസാവസാനം മടങ്ങാനിരിക്കെയാണ് മരണം. കെ.എം.സി.സി കണ്ണൂർ ജില്ല യാംബു പ്രവർത്തക സമിതിയംഗമായിരുന്ന ഖലീലുല്ലയുടെ പെട്ടെന്നുള്ള വിയോഗം ബന്ധുക്കളെയും സഹപ്രവർത്തകരെയും യാംബു പ്രവാസികളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. പരേതരായ അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് ഹന്ന, മക്കൾ: നൗഷീർ (യു.എ.ഇ), നിഷാദ് (ദമ്മാം), റഫ്‌ന, സഹോദരങ്ങൾ: അഷ്‌റഫ്, ഷംസുദ്ദീൻ, റസിയ, സുബൈദ, പരേതനായ നിസാർ.


Read Previous

ഖൊമേനിക്ക് സദ്ദാമിന്റെ അതേ വിധിയുണ്ടാകും’; മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി

Read Next

ട്രംപിന്‍റെ അന്ത്യശാസനം തള്ളി, ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ല; ‘ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നു’; ഒരു ദയയും കാണിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി, മിഡിൽ ഈസ്റ്റിലേക്ക് എഫ്-35, എഫ്-22 വിമാനങ്ങൾ അയച്ചു, ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളിയായേക്കുമെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »