Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാദങ്ങള്‍ അര്‍ത്ഥശൂന്യം, റാം C/O ആനന്ദി പറയുന്നത് സാധാരണക്കാരുടെ ജീവിതം’; എഎ റഹീം എംപി


കൊച്ചി: അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങള്‍ തള്ളി എഎ റഹീം എംപി. പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുസ്തകത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ അര്‍ത്ഥശൂന്യമാണെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റഹീമിന്റെ പ്രതികരണം

റാം C/O ആനന്ദി മനസ്സിനെതൊടുന്ന എഴുത്താണ്. മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ട്. ചെന്നൈയുടെ, തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബര്‍ബന്‍ ട്രെയിനിലെ കമ്പാര്‍ട്‌മെന്റുകളിലൂടെ നമ്മളെയും അയാള്‍ നടത്തും. വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലില്‍. സാധാരണക്കാരുടെ ജീവിതമാണ് നോവല്‍ പറയുന്നത് എന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യ പക്ഷത്തുനിന്നു ള്ള നല്ല എഴുത്തുകള്‍ ഇനിയും അഖില്‍ പി ധര്‍മജനില്‍ നിന്നും ഉണ്ടാകട്ടെ എന്ന ആശംസയും എ എ റഹീം പങ്കുവയ്ക്കുന്നു.

എഎ റഹീമിന്റെ പോസ്റ്റ് പൂര്‍ണരൂപം

വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണ്.

റാം C/O ആനന്ദി മനസ്സിനെതൊടുന്ന എഴുത്താണ്.മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ട്.

ചെന്നൈയുടെ, തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബര്‍ബന്‍ ട്രെയിനിലെ കമ്പാര്‍ട്‌മെന്റുകളിലൂടെ നമ്മളെയും

അയാള്‍ നടത്തും.

വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലില്‍.

അനുജന് ബുള്ളറ്റും വാങ്ങി സര്‍പ്രൈസ് നല്‍കാന്‍ മല്ലി പോകുന്ന ഒരു രംഗമുണ്ട്.

ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങള്‍ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയില്ല.

സാധാരണക്കാരുടെ ജീവിതം പറയുന്ന,

ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാള്‍ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന,

ഇന്ത്യന്‍ തെരുവുകളിലെ പുറമ്പോക്കുകളില്‍ നരകജീവിതം ജീവിച്ചു തീര്‍ക്കുന്ന ട്രാന്‍സ് ജീവിതങ്ങളെ മനുഷ്യരായി ചേര്‍ത്തു നിര്‍ത്തിയ റാം??

അഖിലിനെ ഫോണില്‍ വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

ഇനിയും മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകള്‍ അഖില്‍ പി ധര്‍മജനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.


Read Previous

യോഗ സംസ്കാരങ്ങളും നാഗരികതകളും തമ്മിലുള്ള പാലം: ഇന്ത്യന്‍ അംബാസിഡര്‍, അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി

Read Next

തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി’; താക്കീതുമായി ഹൈക്കമാന്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »