Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി; പിണറായിസം കുഴിച്ചു മൂടാൻ കോൺഗ്രസ്‌ ഒരുമിച്ചു നിന്നാൽ മതിയെന്ന് കെ മുരളീധരൻ


തിരുവനന്തപുരം: സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായെന്നും പിണറായിസം കുഴിച്ചു മൂടാൻ കോൺഗ്രസ്‌ ഒരുമിച്ചു നിന്നാൽ മതിയെന്നും കോൺഗ്രസ്‌ നേതാവ് കെ മുരളീധരൻ. ഇതു വരെയുള്ള ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സീറ്റുകൾ നിലനിർത്തിയെങ്കിൽ ഇത്തവണ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. ശ്രീരാമകൃഷ്‌ണൻ്റെ വോട്ട് പോലും സ്വരാജ് നേടിയില്ല.

ആര്യാടൻ മുഹമ്മദ്‌ തന്നെ ഇത്രയും ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടില്ല. യുഡിഎഫ് ഒരു മനസ്സോടെ പ്രവർത്തിച്ചു. പാർട്ടി ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ തിളക്കമാർന്ന വിജയമുണ്ടാകുമെന്നതിൻ്റെ തെളിവാണ് നിലമ്പൂരിൽ വിജയം. സ്വരാജിൻ്റെ സ്വന്തം നാടായ പോത്തുകല്ലിൽ തന്നെ വലിയ വിജയം നേടി. ഒരു ട്രെൻഡിലാണ് തൃപ്പുണിത്തറയിൽ ജയിച്ചത്. നിലമ്പൂരിൽ അയാൾക്കത് നിലനിർത്താനായി ല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഗോവിന്ദൻ മാഷിൻ്റെ അവസാന ദിവസത്തെ പ്രസ്‌താവന കാരണം സാധാരണ കമ്മ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തകർ മാറി ചിന്തിച്ചു. സിപിഎമ്മിൻ്റെ ഇന്നത്തെ നേതൃത്വത്തോടുള്ള ശക്തമായ വികാരം നിലമ്പൂരിൽ പ്രതിഫലിച്ചു. ശക്തമായി പ്രതിഷേധമുള്ള പ്രവർത്തകരിൽ ചിലർ അൻവറിനും ചിലർ ആര്യാടനും മാറ്റി വോട്ട് ചെയ്‌തു. ആശാവർക്കർമാരോട് പോലും ക്രൂരത കാട്ടിയ സർക്കാരിനോട് നിലമ്പൂർ ജനത പകരം വീട്ടിയെന്നും അദ്ദേഹം പറഞ്ഞു.


Read Previous

തുടക്കം നിലമ്പൂരില്‍ നിന്ന്, 2026 ല്‍ കേരളം ഭരിക്കും’; വിജയാഘോഷം തുടങ്ങി യുഡിഎഫ്

Read Next

ജന്‍മനാടും തുണച്ചില്ല; ഒരു നിയമസഭ കാലയളവില്‍ തുടര്‍ച്ചയായി രണ്ടു തോല്‍വികളേറ്റു വാങ്ങി സ്വരാജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »