Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജന്‍മനാടും തുണച്ചില്ല; ഒരു നിയമസഭ കാലയളവില്‍ തുടര്‍ച്ചയായി രണ്ടു തോല്‍വികളേറ്റു വാങ്ങി സ്വരാജ്


തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഭിമാനം കാക്കാന്‍ സിപിഎം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ കളത്തിലിറക്കിയ എം സ്വരാജ് എന്ന തുറുപ്പു ചീട്ടിനും അടിതെറ്റി. ഇതോടെ ഒരു നിയമസഭാ കാലഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ നേതാവ് കൂടിയാകുക യാണ് സ്വരാജ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന നിയമസഭാ തിരഞ്ഞെടു പ്പില്‍ തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിലെ കെ ബാബുവിന്‍റെ പതിറ്റാണ്ടുകളായുള്ള കുത്തക അവസാ നിപ്പിക്കാന്‍ സിപിഎം നിയോഗിച്ച സ്വരാജ് 4,116 വോട്ടിന് എല്‍ഡിഎഫിനായി സീറ്റു പിടിച്ചെടുത്തിരുന്നു.

തൊട്ടടുത്ത 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ നിലയില്‍ വീണ്ടും തൃപ്പൂണി ത്തുറയില്‍ മത്സരത്തിനിറങ്ങിയ സ്വരാജ് കെ ബാബുവിനോട് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയ ത്തിനു പിന്നാലെ പൂര്‍ണസമയ പാര്‍ട്ടി ചുമതലയിലേക്കു മാറിയ സ്വരാജ്, സിപിഎം സംസ്ഥാന സെക്രട്ടേ റിയറ്റ് മെമ്പറും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്ററുമായി.

2024 ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായി തുടര്‍ന്ന സ്വരാജ് പൂര്‍ണമായും പാര്‍ട്ടി ചുമതലകളില്‍ വ്യാപൃതനായിരിക്കെയാണ് അപ്രതീക്ഷിതമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. ആദ്യം മണ്ഡലത്തില്‍ നിന്നു തന്നെയുള്ള സ്വതന്ത്രരെ ചുറ്റിപ്പറ്റി യും യുഡിഎഫിനുള്ളില്‍ നിന്നുമുള്ളവരെ അടര്‍ത്തിയെടുത്തും പരീക്ഷണത്തിനു നീക്കം നടത്തിയെ ങ്കിലും നിലമ്പൂരുകാരന്‍ കൂടിയായ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ സമ്മര്‍ദത്തിനു വഴങ്ങി ഒടുവില്‍ സ്വരാജിനെ രംഗത്തിറക്കുകയായിരുന്നു.

ഇതോടെ ഒരു നിയമസഭയുടെ കാലത്ത് തുടര്‍ച്ചയായി വ്യത്യസ്തമായ രണ്ടു മത്സരത്തിനിറങ്ങുന്ന നേതാവുകൂടിയായി സ്വരാജ് മാറി. പ്രതീക്ഷിച്ചതിലും അപ്രതീക്ഷിത മുന്നേറ്റം പ്രചാരണ രംഗത്ത് സ്വരാജിനുണ്ടാക്കാനായെങ്കിലും അത് വോട്ടായി സമാഹരിക്കാനിയില്ലെന്നാണ് തെരഞ്ഞെടുപ്പ് പരാജയം തെളിയിക്കുന്നത്. ഇതോടെ 5 വര്‍ഷത്തിനിടെ തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പ് പരാജയം നേരിടുന്ന നേതാവു കൂടിയായി സ്വരാജ് ഇനി അറിയപ്പെടും. സ്വരാജും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു ബഹുമതിയായിരിക്കുമിത്.

നിലമ്പൂര്‍ സ്വദേശി എന്ന നിലയിലുള്ള എല്‍ഡിഎഫ് പ്രചാരണവും മികവുറ്റ സ്ഥാനാര്‍ഥി എന്ന സാംസ്‌കാരിക നായകരെ രംഗത്തിറക്കിയുള്ള പ്രചാരണവും സ്വരാജിനെ തുണച്ചില്ല. സ്വരാജിന്‍റെ ജന്മനാടായ പോത്തുകല്ല് പഞ്ചായത്തിലും സ്വരാജിനു മുന്നേറ്റമുണ്ടാകാകനായില്ല. ഇവിടെ 307 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനാണ്. എന്നാല്‍, കരുളായി പഞ്ചായത്തില്‍ മാത്രം നേരിയ ലീഡ് നേടാന്‍ സ്വരാജിനായി എന്നതാണ് തോല്‍വിക്കിടയിലെ ആശ്വാസം. മാത്രമല്ല, നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഒരു ഏഴു പഞ്ചായത്തിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം നിലനിര്‍ത്തി ആധികാരിക വിജയം കൂടിയാണ് ഷൗക്കത്തിന്‍റെത്.


Read Previous

സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി; പിണറായിസം കുഴിച്ചു മൂടാൻ കോൺഗ്രസ്‌ ഒരുമിച്ചു നിന്നാൽ മതിയെന്ന് കെ മുരളീധരൻ

Read Next

ഇറാൻ്റെ ആറ് സൈനിക വിമാനത്താവളങ്ങളിൽ ഇസ്രായേൽ ആക്രമണം; 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »