Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞാന്‍ തൃപ്തനല്ല; ഇസ്രേയിലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ട്രംപ്, ഇറാൻ മിസൈൽ അയച്ചതിനു തെളിവില്ലെന്ന് ഇറാൻ മാധ്യമങ്ങൾ, ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് ഇസ്രേയില്‍, വീണ്ടും യുദ്ധകളമാകുമോ?


ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയെന്ന് പ്രസ്താവന നടത്തിയ അമേരിക്കന്‍ പ്രസിഡണ്ട്‌ ഇറാനും ഇസ്രയിലും കരാര്‍ പാലിക്കാത്തതില്‍ തൃപ്തനല്ല എന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും കരാര്‍ ലഘിച്ചുവെന്നും ട്രംപ് പറഞ്ഞു. ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടൺ വിടാൻ തയ്യാറെടുക്കുന്ന വേളയിലാണ് ട്രംപിന്റെപ്രസ്താവന പുറത്തുവരുന്നത്‌.

വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് ഇസ്രായില്‍ വെക്തമാക്കി .. യുദ്ധം വീണ്ടും സംജാതമാകുമോ എന്നുള്ള ഭീതിയിലാണ് മിഡില്‍ഈസ്റ്റ്‌ മേഖയും ലോകവും അതിനിടെ  ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാൻ. വെടി നിർത്തൽ ധാരണയ്ക്ക് പിറകെ ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ അറിയിച്ചിരുന്നു. തുടർന്ന് ഇസ്രയേലിൽ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ആക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പ്രതിരോധമന്ത്രി നിർദേശം നൽകുകയും ചെയ്തു. അതേസമയം, ഇറാൻ മിസൈൽ അയച്ചതിനു തെളിവില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേൽ ഇന്നലെ ആക്രമിച്ച ഇവിൻ തടവറയിൽ നിന്നുള്ള തടവുകാരെ ജയിൽ മാറ്റിയെന്നും ഇറാൻ മാധ്യമങ്ങൾ പറയുന്നു.

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും പുറത്തുവരുന്ന വാര്‍ത്തകള്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുമോ എന്നുള്ള ആശങ്കയാണ് ഉയരുന്നത്. ഗള്‍ഫ്‌ മേഖലയിലും ജീവിതം സാധാരണ നിലയിലാണ്.വ്യാമപാതകള്‍ തുറന്നതോടെ വൈകാതെ വിമാനസര്‍വിസുകള്‍ സാധാരണ നിലയി ലാകും എന്നുള്ള പ്രതീക്ഷയിലാണ്പ്രവാസികള്‍ സ്കൂള്‍ അവധിക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മിക്കവരും നാട്ടിലേക്കുള്ള യാത്രയക്ക്‌ തയ്യാറെടുത്തു നില്‍ക്കുന്ന അവസ്ഥയിലാണ് പെട്ടുന്നള്ള ആശങ്ക തെല്ലുന്നുമല്ല പ്രവാസികളെ ബാധിച്ചത് വലിയൊരു പ്രതിസന്ധി ഒഴിവായ പ്രതീക്ഷയിലാണ് പ്രവാസികളും സ്വദേശികളും


Read Previous

ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം’; കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം

Read Next

അടിയന്തരാവസ്ഥയുടെ വാര്‍ഷികം; സര്‍വകലാശാലകള്‍ ഭരണഘടനാ ഹത്യാദിനമായി ആചരിക്കണം; ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »