Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് പ്രതിവര്‍ഷം അറുപതിലേറെ അജ്ഞാത മൃതദേഹങ്ങള്‍; കൂടുതലും 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേത്


തിരുവനന്തപുരം: ജില്ലയില്‍ പ്രതിവര്‍ഷം തിരിച്ചറിയപ്പെടാതെ സംസ്‌കരിക്കപ്പെടുന്നത് അറുപതിലേറെ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആഴ്ചകളോളം സൂക്ഷിച്ച ശേഷമാണ് സംസ്‌കരിക്കുന്നത്. 50 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേതാണ് അജ്ഞാത മൃതദേഹങ്ങ ളിലേറെയും.

മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി 48 മോര്‍ച്ചറി ചേംബറുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം മെയ് വരെ 63 മൃതദേഹങ്ങളാണ് ‘അജ്ഞാതം’ എന്ന പേരില്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. റോഡ് അപകടത്തിലും കുഴഞ്ഞുവീണും പൊലീസ് എത്തിച്ച ശേഷം ചികിത്സയ്ക്കിടെ മരിച്ചവരും തെരുവില്‍ മരിച്ച് കിടന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിലവില്‍ ഇരുപതോളം മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലുള്ളത്. പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തവയാണ് അജ്ഞാത മൃതദേഹമായി സംസ്‌കരിക്കപ്പെടുന്നത്.

ശാന്തികവാടത്തിലാണ് സംസ്‌കാരം. ജീവനക്കാരെത്തി ഒന്ന് മുതല്‍ നാല് മൃതദേഹങ്ങള്‍ വരെ ഒരേസമയം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോവുകയാണ് പതിവ്.


Read Previous

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഹൂതികൾ; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്

Read Next

മുല്ലപ്പെരിയാര്‍ ഇന്ന് തുറക്കും, തുറന്നുവിടുക സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളം, ജാഗ്രതാ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »