Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുല്ലപ്പെരിയാര്‍ ഇന്ന് തുറക്കും, തുറന്നുവിടുക സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളം, ജാഗ്രതാ നിര്‍ദേശം


തൊടുപുഴ: ഇടുക്കി മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും. മഴ ശക്തമായി തുടരുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. നിലവില്‍, സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ തന്നെ ഡാമിലെ ജലനി രപ്പ് 135 അടിയായിരുന്നു. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക. ജലനിരപ്പ് 136 അടിയാകുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കിയിലേക്ക് വെള്ളമൊഴു ക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

ഡാം തുറക്കേണ്ട സാഹചര്യം കണക്കിലെടുത്ത് പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോ വില്‍, കാഞ്ചിയാര്‍, ആനവിലാസം, ഉടുമ്പന്‍ചോല മേഖലകളില്‍ ജില്ലാ ഭരണകൂടം ഇതിനോടകം മുന്‍കരുതല്‍ നടപടികളും ആരംഭിച്ചിരുന്നു. 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത കേന്ദ്രത്തി ലേക്ക് മാറ്റാന്‍ കലക്ടര്‍ വി വിഗ്‌നേശ്വരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Read Previous

തിരുവനന്തപുരത്ത് പ്രതിവര്‍ഷം അറുപതിലേറെ അജ്ഞാത മൃതദേഹങ്ങള്‍; കൂടുതലും 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേത്

Read Next

അന്താരാഷ്ട്ര ആയുധ വിപണിയാണ് എല്ലാ യുദ്ധങ്ങൾക്കും ഹേതു: സത്യൻ മൊകേരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »