Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്താരാഷ്ട്ര ആയുധ വിപണിയാണ് എല്ലാ യുദ്ധങ്ങൾക്കും ഹേതു: സത്യൻ മൊകേരി


അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വ്യാപാര താല്പര്യങ്ങളാണ് ലോകത്ത് സമാധാനമില്ലാക്കുന്നത് എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ.സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. ആയുധ വില്പനയി ലൂടെയുള്ള ലാഭമാണ് എല്ലാവിധ യുദ്ധങ്ങളുടെയും പിന്നിൽ. 2024 ലെ ലോകത്തിലെ അതിസമ്പന്നന്മാ രുടെ സമ്പത്ത് തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ മൂന്ന് ഇരട്ടയായി വളർന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂ എയ്ജ് ഇന്ത്യ സാംസ്കാരികവേദി റിയാദിൽ സംഘടിപ്പിച്ച സൗഹൃദസന്ധ്യ എന്ന പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ് കൃഷ്ണ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരനും, കലാ കുവൈറ്റ് ഈ വർഷം ഏർപ്പെടുത്തിയ എം. ടി. സാഹിത്യ പുരസ്‌കാരം അവാർഡ് ജേതാവ് ശ്രീ. ജോസഫ് അതിരുങ്കലിനെ ആദരിച്ചു. ചടങ്ങിൽ സുരേന്ദ്രൻ കൂട്ടായി (കേളി), സലിം കൊളക്കറ (OICC), സുധീർ കുമ്മിൾ (നവോദയ), ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ (മീഡിയ ), നിബു വർഗീസ് (റിഫ), സബീന എം സാലി (യുവകലാ സാഹിതി), റഹ്മാൻ മുനമ്പത്ത് (ഫോർക), നൗഷാദ്(സിറ്റി ഫ്ലവർ ) മുഹമ്മദ് ഖാൻ(എൻ.എം.സി.ഇ. ലോജിസ്റ്റിക്) എന്നിവർ ആശംസകൾ നേർന്നു.

ഷാജഹാൻ കായംകുളം സ്വാഗതവും, നൗഷാദ് അബ്ദുല്ല നന്ദിയും പറഞ്ഞ സമ്മേളനം എം സാലി ആലുവ, ഷാനവാസ്, ഷുഹൈബ് സലിം, അബൂബക്കർ പൊന്നാനി, രാഹുൽ എ. എസ്. ജോഷി സി. പി, സമീർ പരപ്പനങ്ങാടി എന്നിവർ നിയന്ത്രിച്ചു.


Read Previous

മുല്ലപ്പെരിയാര്‍ ഇന്ന് തുറക്കും, തുറന്നുവിടുക സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളം, ജാഗ്രതാ നിര്‍ദേശം

Read Next

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ച്: ഫോര്‍ക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »