Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് വീട്; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ്


തിരുവനന്തപുരം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ലെന്നും മുപ്പത് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്ഥലം കിട്ടാത്തതാണ് തടസമെന്ന് കെപിസിസിയും വിശദീകരിച്ചു.

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നല്‍കാത്തതിനെതിരെ എറണാ കുളം സെന്‍ട്രല്‍ പൊലീസിന് കോലഞ്ചേരി സ്വദേശിനി പരാതി നല്‍കിയതോടെയാണ് വിവാദം തുടങ്ങിയത്. സാമ്പത്തിക ദുരുപയോഗത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പൊലീസിനെ സമീപിച്ചത്. വാര്‍ത്ത സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിരിവ് നടത്തിയിട്ടില്ലെന്നും ചാലഞ്ചുകള്‍ സംഘടിപ്പിക്കുകയാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസിന്റെ വിശദീകരണം.

ബാങ്ക് സ്റ്റേറ്റ്‌മെന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഭൂമിക്കായി രണ്ടു വട്ടം മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും പറഞ്ഞു. തന്നെ നിരന്തരം സാമ്പത്തിക കുറ്റവാളിയാക്കാന്‍ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു. സാമ്പത്തിക തിരിമറി നടന്നിട്ടില്ലെന്ന് കെപിസിസിയും വ്യക്തമാക്കി.


Read Previous

അഹമ്മദാബാദ് ദുരന്തത്തിന്റെ രണ്ടാം ദിവസം ഡല്‍ഹി-വിയന്ന എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; അന്വേഷണം തുടങ്ങി

Read Next

സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ’, എന്ന് വി ഡി സതീശന്‍; കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കിടെ ഖാദി മാര്‍ക്കറ്റിങ്ങുമായി പി രാജീവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »