Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തന്നെ വേണ്ടാത്ത ബന്ധുക്കള്‍ക്ക് ഒന്നും കൊടുക്കില്ല’; ഭാരതിയമ്മയുടെ സമ്പാദ്യം സാമൂഹിക നീതി വകുപ്പിന്


ആലപ്പുഴ: ജീവിത സായന്തനത്തില്‍ സംരക്ഷണം നല്‍കിയ സാന്ത്വനതീരം സര്‍ക്കാര്‍ വയോജന മന്ദിര ത്തിന് തന്റെ ബാങ്ക് നിക്ഷേപത്തിന്റെയും മറ്റ് സമ്പാദ്യങ്ങളുടെയും അവകാശം നിറഞ്ഞ സന്തോഷ ത്തോടെ കൈമാറി ഭാരതിയമ്മ. മാതാപിതാക്കളുടെ മരണവും ജീവിത പ്രാരാബ്ധങ്ങളും മൂലം അവിവാ ഹിതയായി തുടര്‍ന്ന ഭാരതിയമ്മയെ പ്രായമായപ്പോള്‍ സംരക്ഷിക്കുവാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.

തന്നെ വേണ്ടാത്ത ബന്ധുക്കള്‍ക്ക് തന്റെ സമ്പാദ്യവും കൊടുക്കില്ലെന്ന് തൊണ്ണൂറുകാരിയായ ഭാരതിയമ്മ തീരുമാനിച്ചു. മാത്രമല്ല, ജീവിതസമ്പാദ്യമായ 5.3 ലക്ഷം രൂപ തന്നെ സംരക്ഷിക്കുന്ന സാമൂഹികനീതി വകുപ്പിനു കൈമാറുകയും ചെയ്തു. ഇപ്പോള്‍ കഴിയുന്ന ആറാട്ടുപുഴ സാന്ത്വനതീരം സര്‍ക്കാര്‍ വയോജന മന്ദിരത്തിന്റെ മാനേജ്മെന്റ് കമ്മിറ്റിക്കാണ് ബാങ്കു നിക്ഷേപം കൈമാറിയത്.

മാരാരിക്കുളം സ്വദേശിനിയാണ് അവിവാഹിതയായ ഭാരതിയമ്മ. ജീവിതത്തിന്റെ അവസാന നാളുകളി ലെങ്കിലും ഒപ്പം കഴിയണമെന്ന ആഗ്രഹം ബന്ധുക്കള്‍ തള്ളിയതോടെയാണ് ഈ തീരുമാനമെടുത്തത്. പ്രായമായപ്പോള്‍ ഭാരതിയമ്മയെ സംരക്ഷിക്കാന്‍ ബന്ധുക്കളാരും തയ്യാറായില്ല. അനാരോഗ്യത്താല്‍ അവശയായ അവര്‍ 2019-ലാണ് ചേര്‍ത്തല മായിത്തറയിലെ സര്‍ക്കാര്‍ വയോജന മന്ദിരത്തിലെത്തിയത്. കിടപ്പിലായതിനെത്തുടര്‍ന്ന് ഒരുവര്‍ഷം മുന്‍പ് ആറാട്ടുപുഴ സാന്ത്വന തീരത്തിലേക്കു മാറ്റി.

ആറുമാസം മുന്‍പ്, ബന്ധുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹം സ്ഥാപനത്തിന്റെ സൂപ്രണ്ടിനെ അറിയിച്ചു. ഭാരതിയമ്മയുടെ നിക്ഷേപങ്ങളുടെ അവകാശികളായ ബന്ധുക്കളെ പലതവണ അതറിയി ച്ചെങ്കിലും ആരും തയ്യാറായില്ലെന്നു മാത്രമല്ല കാണാന്‍പോലും വന്നില്ല. അതു ഭാരതിയമ്മയെ വല്ലാതെ നിരാശയാക്കി. ഒടുവില്‍, ബന്ധുക്കള്‍ക്ക് തന്റെ ബാങ്ക് നിക്ഷേപത്തിലുള്ള അവകാശം ഒഴിവാക്കിത്തര ണമെന്ന് സൂപ്രണ്ടിനോട് അഭ്യര്‍ഥിച്ചു. തന്നെ സംരക്ഷിക്കുന്ന വയോജനമന്ദിരത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി തുക ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

ഇക്കാര്യം കളക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളെയും സാമൂഹികനീതി വകുപ്പ് അധികാരി കളെയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടു വിളിച്ച് വിവരം തേടി. അതിനുശേഷം ആറാട്ടുപുഴ സാന്ത്വനതീരത്തില്‍വെച്ച് ഭാരതിയമ്മ രേഖകള്‍ സൂപ്രണ്ട് വിജി ജോര്‍ജിനു കൈമാറി. മുതിര്‍ന്ന പൗരരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ബന്ധുക്കള്‍ അതുചെയ്യാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സ്വത്തിനും അര്‍ഹതയില്ല. ഇക്കാര്യത്തില്‍ സാമൂഹികനീതി വകുപ്പ് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ പറഞ്ഞു.


Read Previous

സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് ‘നന്മ ഭവന പദ്ധതി’ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു.

Read Next

ബീയിംങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് എം. ഫൈസൽ , ചില്ല രാഷ്ട്രവായന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »