Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരും തടഞ്ഞില്ല, വിസിയുടെ വിലക്ക് മറികടന്ന് രജിസ്ട്രാര്‍ ഓഫിസില്‍; ‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’


തിരുവനന്തപുരം: വൈസ് ചാന്‍സലറുടെ വിലക്ക് തള്ളിക്കളഞ്ഞ്, രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല ആസ്ഥാനത്തെത്തി. അനില്‍ കുമാര്‍ എത്തിയാല്‍ തടയാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് രജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെ ഓഫീസില്‍ പ്രവേശിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഡോ. കെ എസ് അനില്‍കുമാര്‍ പറഞ്ഞു.

രജിസ്ട്രാര്‍ സസ്‌പെന്‍ഷനിലാണെന്നും ഓഫീസില്‍ ഹാജരാവുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി താത്കാലിക വിസി ഡോ. സിസാ തോമസ് ചൊവ്വാഴ്ച രാത്രി അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും പദവിയില്‍ തുടരാന്‍ നിയമപരമായി തടസ്സമില്ലെന്നും നോട്ടീസിന് രജിസ്ട്രാർ അനിൽകുമാർ മറുപടി നല്‍കിയി രുന്നു. അതേസമയം, ഡോ. മിനി കാപ്പന് രജിസ്ട്രാര്‍ ചുമതല നല്‍കി കൊണ്ട് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ ഉത്തരവിറക്കിയിരുന്നു.

അതേസമയം കേരള സര്‍വകലാശാലയില്‍ പ്രതിഷേധം ഇന്നും സംഘര്‍ഷമായി. പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്കെത്തി. പ്രവര്‍ത്ത കരെ പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് എഐവൈഎഫ് സര്‍വകലാശാല വളപ്പിന് അകത്തു കയറി. ഈ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വെച്ച് തടഞ്ഞു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേ ഡിന് മുകളില്‍ കയറി നിന്നും പ്രതിഷേധിച്ചു. കഴിഞ്ഞദിവസത്തെ പ്രതിഷേധത്തില്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്ത് കയറിയ സംഭവം ചൂണ്ടിക്കാട്ടി, ഇത്തരം നടപടി ഉണ്ടാകരു തെന്ന് കാണിച്ച് ഗവര്‍ണര്‍ പൊലീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നു. ഇതു പരിഗണിച്ച് പ്രതിഷേധ ക്കാരെ കര്‍ശനമായി തടയാന്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിയിട്ടുണ്ട്.


Read Previous

കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും വൈസ് ചാന്‍സലര്‍മാരില്ല; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍

Read Next

ഹജ്ജ് 2026: അടുത്ത വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു, അവസാന തീയതി ജൂലൈ 31.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »