Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂന്ന് വർഷം മുൻപ് കാക്ക കൊണ്ടുപോയ വള തിരികെ കിട്ടി, മലപ്പുറത്ത് നടന്നത് അപൂർവ സംഭവം


മലപ്പുറം: കാക്ക കൊത്തിക്കൊണ്ടുപോയ സ്വ‌ർണവള മൂന്ന് വർഷത്തിനുശേഷം തിരിച്ചുകിട്ടി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. സുരേഷും കുടുംബവുമാണ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ സാധനം തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. കൂട് അലങ്കരിക്കുന്നതുപോലെ മൂന്ന് കഷ്ണങ്ങളാക്കിയ നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വള.

മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിൽ ഹരിത ശരത്തിന്റെ വളയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്. 2022 ഫെബ്രുവരിയിലായിരുന്നു സംഭവം. തുണിയലക്കുന്നതിനിടെ വള കല്ലിൽ ഊരിവച്ചതായി രുന്നു. ഒന്നരപ്പവനുള്ള വള ഭർത്താവ് ശരത് വിവാഹ നിശ്ചയത്തിന് അണിയിച്ചതായിരുന്നു. കാക്ക കൊണ്ടുപോയ വള വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. കഴിഞ്ഞ മാസം മാങ്ങ പറിക്കുന്നതിനായി നാട്ടുകാരനായ അൻവർ സാദത്ത് മരത്തിൽ കയറിയപ്പോഴാണ് കൂടിനുള്ളിൽ വളക്കഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടമയെ കണ്ടെത്തുന്നതിനായി വിവരം തൃക്കലങ്ങോട് വായനശാല സെക്രട്ടറി ഇ വി ബാബുരാജിനെ അറിയിച്ചു.

തുടർന്ന് വായനശാലയിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിപ്പിച്ചു. തെളിവുസഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പ്. വിവരം ശരത്തിന്റെ അച്ഛൻ സുരേഷിന്റെ അടുക്കലെത്തി. തുട‌ർന്ന് വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജുവലറിയുടെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ എന്നിവ സഹിതമെത്തി കൈപ്പറ്റുകയായിരുന്നു.

അൻവർ സാദത്ത് കാട്ടിയ നല്ല നല്ല മനസിനും സത്യസന്ധതക്കും സോഷ്യല്‍ മീഡിയ കൈഅടിക്കുകയാണ്


Read Previous

ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചത് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നല്‍കിയ അനുമതിയില്‍; ദിയാധനം സ്വീകരിച്ച് നിമിഷ പ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്ന് സൂചന,തീരുമാനം സനാ കോടതിയെ അറിയിക്കും

Read Next

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം : ജെ.കെ മേനോന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »