ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലപ്പുറം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ് എന്നും തങ്ങള്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വളരെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തുകയും സംസ്ഥാന മുഖ്യമന്ത്രി പദം വരെ അദ്ദേഹം അലങ്കരിക്കുകയും ചെയ്തു. കൈകാര്യം ചെയ്ത മേഖലയിലെ ല്ലാം തന്റെ ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സാധാരണക്കാരോട് വളരെ ചേര്‍ന്ന് നേതാവാണ് വിഎസ് എന്നും തങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയമായി വിയോജിപ്പ് ഉണ്ടെങ്കില്‍ കൂടി കമ്യൂണിസ്റ്റുകാരന് എന്ന നിലയില്‍ ഏറെ ആദരം നേടാന്‍ വിഎസിന് കഴിഞ്ഞു. ഇന്നത്തെ കാലത്ത് പരിചിതമല്ലാത്ത ഒരു കമ്യൂണിസ്റ്റുകാരന് എന്നാണ് വിഎസിനെ വിലയിരുത്താന്‍ കഴിയുക. വിഎസിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. പാര്‍ട്ടി ക്കും അനുഭാവികള്‍ക്കും ഉണ്ടായ വേദനയില്‍ പങ്കുചേരുന്നതായും പാണക്കാട് തങ്ങള്‍ പറഞ്ഞു.
