Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണു, 19 മരണം, നിരവധി പേര്‍ക്ക് പരിക്ക്


ധാക്ക: ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണ് 19 മരണം. അപകടത്തില്‍ . നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ധാക്കയുടെ വടക്കൻ പ്രദേശമായ ഉത്തരയിലെ മൈല്‍സ്‌റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യംപസിലാണ് വിമാനം തകര്‍ന്നുവീണത്.

ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനമായ എഫ്7 ബിജിഐ വിമാനമാണ് അപകടത്തി ല്‍പ്പെട്ടത്. ‘ഇന്ന് ഉച്ചയ്ക്ക് 1:06 ന് ഒരു എഫ്7 ബിജിഐ പരിശീലന വിമാനം പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ വിമാനം കോളജ് ക്യാംപസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്’ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വലിയ സ്‌ഫോടനത്തോടെ വിമാനം തകര്‍ന്നുവീണു, ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചതായും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ, അഗ്‌നിശമന സേനാ യൂണിറ്റുകളും ആംബുലന്‍സുകളും വ്യോമസേനാ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി.

അപകടത്തില്‍പ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് പുകയുയരുന്നതും അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


Read Previous

വിഎസിന് ആദരം; സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം; ബാങ്കുകള്‍ക്കും അവധി, പിഎസ്‌സി പരീക്ഷകളും മാറ്റി.

Read Next

ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം-മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും, നേതാക്കളുടെ പ്രതികരണങ്ങളിലൂടെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »